ന്യൂ​മാ​ഹി ഇ​ര​ട്ട​ക്കൊ​ല: വി​ചാ​ര​ണ 22 മു​ത​ൽ, ടി.​പി. വ​ധ​ക്കേ​സി​ലെ കൊ​ടി സു​നി​യും ഷാ​ഫി​യും പ്ര​തി​ക​ൾ
Friday, January 3, 2025 6:34 PM IST
ത​ല​ശേ​രി: ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഈ​സ്റ്റ് പ​ള്ളൂ​രി​ലെ മ​ടോ​ൻ പു​റ​ൽ​ക​ണ്ടി വി​ജി​ത്ത് (25), കു​റു​ന്തോ​ട​ത്ത് ഷി​നോ​ജ് (32) എ​ന്നി​വ​രെ ബോം​ബെ​റി​ഞ്ഞും വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ വി​ചാ​ര​ണ 22 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ഫ​സ്റ്റ് ട്രാ​ക്ക് (മൂ​ന്ന്) ജ​ഡ്ജ് റൂ​ബി. കെ. ​ജോ​സ് മു​മ്പാ​കെ ന​ട​ക്കും.

ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ സാ​ക്ഷി​ക​ളാ​യ ഒ.​പി. ര​ജീ​ഷ്, ഇ. ​സു​നി​ൽ​കു​മാ​ർ, നി​കേ​ഷ് എ​ന്നി​വ​രെ​യാ​ണ് ആ​ദ്യ​ദി​വ​സം വി​സ്ത​രി​ക്കു​ക. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ളാ​യ കൊ​ടി സു​നി ഈ ​കേ​സി​ൽ ര​ണ്ടാം പ്ര​തി​യും ഷാ​ഫി നാ​ലാം പ്ര​തി​യു​മാ​ണ്. കൊ​ടി സു​നി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​രോ​ളി​ൽ ഉ​ള്ള സ​മ​യ​ത്താ​ണ് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന പ്ര​ത്യേ​ക​യും ഉ​ണ്ട്. 82 സാ​ക്ഷി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.

2010 മെ​യ് 28ന് ​രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​ഹി കോ​ട​തി​യി​ൽ​നി​ന്നു കേ​സ് ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്ന വി​ജി​ത്തി​നെ​യും ഷി​നോ​ജി​നെ​യും ന്യൂ​മാ​ഹി പെ​രി​ങ്ങാ​ടി​യി​ൽ വ​ച്ച് അ​ക്ര​മി​സം​ഘം ബോം​ബെ​റി​ഞ്ഞ് വീ​ഴ്ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഏ​റെ വി​വാ​ദ​മാ​യ ഈ ​കേ​സി​ൽ എ​ഫ്ഐ​ആ​റി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട അ​ര​ഡ​സ​ൻ പേ​രെ അ​ന്വേ​ഷ​ണ​ഘ​ട്ട​ത്തി​ൽ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

അ​ന്ന് ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന പ്രി​ൻ​സ് ഏ​ബ്ര​ഹാം, സി​ഐ യു. ​പ്രേ​മ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഡി​വൈ​എ​സ്പി എ.​പി. ഷൗ​ക്ക​ത്ത​ലി​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. 16 പ്ര​തി​ക​ളാ​ണ് ഈ ​കേ​സി​ലു​ള്ള​ത്. ര​ണ്ട് പ്ര​തി​ക​ൾ മ​ര​ണ​പ്പെ​ട്ടു. 14 പ്ര​തി​ക​ളാ​ണ് വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്. കേ​സി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി പി. ​പ്രേ​മ​രാ​ജ​നും പ്ര​തി​ക​ൾ​ക്കാ​യി സി.​കെ. ശ്രീ​ധ​ര​നു​മാ​ണ് ഹാ​ജ​രാ​കു​ന്ന​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ പ​ള്ളൂ​ർ കൊ​യ്യോ​ട് തെ​രു​വി​ലെ ടി. ​സു​ജി​ത്ത്, ചൊ​ക്ലി മീ​ത്ത​ലെ ചാ​ലി​ൽ ഹൗ​സി​ൽ ഷാ​രോ​ൺ വി​ല്ല​യി​ൽ എ​ൻ.​കെ. സു​നി​ൽ​കു​മാ​ർ എ​ന്ന കൊ​ടി സു​നി, നാ​ലു​ത​റ മ​ണ്ട​പ്പ​റ​മ്പ​ത്ത് കോ​ള​നി​യി​ലെ ടി.​കെ.​സു​മേ​ശ്, ചൊ​ക്ലി പ​റ​മ്പ​ത്ത് ഹൗ​സി​ൽ കെ.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി, ഷ​മി​ൽ നി​വാ​സി​ൽ ടി.​വി. ഷ​മി​ൽ, കൂ​ടേ​ന്‍റ​വി​ട എ. ​കെ.​ഷ​മ്മാ​സ്, ഈ​സ്റ്റ് പ​ള്ളൂ​രി​ലെ കെ. ​അ​ബ്ബാ​സ്, ചെ​മ്പ്ര നാ​ലു​ത​റ പ​റ​യു​ള്ള​പ​റ​മ്പ​ത്ത് രാ​ഹു​ൽ, കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ തേ​ങ്ങ വി​നീ​ഷ് എ​ന്ന കെ. ​വി​നീ​ഷ്, കോ​ടി​യേ​രി പാ​റാ​ൽ ചി​രു​താം​ക​ണ്ടി സി.​കെ. ര​ജി കാ​ന്ത്, പ​ള്ളൂ​ർ പ​ടി​ഞ്ഞാ​റെ നാ​ലു​ത​റ പി.​വി. വി​ജി​ത്ത്, അ​മ്മാ​ല മ​ഠ​ത്തി​ൽ മു​ഹ​മ്മ​ദ് ര​ജീ​സ്, ക​ണ്ണാ​റ്റി​ക്ക​ൽ വീ​ട്ടി​ൽ ഷി​നോ​ജ്, അ​ഴീ​ക്ക​ൽ മീ​ത്ത​ലെ എ​ട​ക്കാ​ട​ന്‍റ വി​ട ഫൈ​സ​ൽ, ചൊ​ക്ലി ത​ണ​ൽ വീ​ട്ടി​ൽ കാ​ട്ടി​ൽ പു​തി​യ​പു​ര​യി​ൽ സ​രി​ഷ്, ചൊ​ക്ലി ക​ണ്ണോ​ത്ത്പ​ള്ളി ത​വ​ക്ക​ൽ മ​ൻ​സി​ലി​ൽ സ​ജീ​ർ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.
പ​ത്താം​പ്ര​തി ര​ജി​കാ​ന്ത്, പ​ന്ത്ര​ണ്ടാം​പ്ര​തി മു​ഹ​മ്മ​ദ് റ​ജീ​സ് എ​ന്നി​വ​ർ പി​ന്നീ​ട് മ​ര​ണ​പ്പെ​ട്ടു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.