പെ​രി​യ കേ​സ്; പ​ത്ത് പ്ര​തി​ക​ള്‍​ക്ക് ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം; മു​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​ഞ്ച് വ​ര്‍​ഷം ത​ട​വ്
Friday, January 3, 2025 12:33 PM IST
കൊ​ച്ചി: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ത്ത് പ്ര​തി​ക​ള്‍​ക്ക് ഇ​ര​ട്ട​ജീ​വ​പ​ര്യ​ന്തം. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

ഒ​ന്ന് മു​ത​ല്‍ എ​ട്ട് വ​രെ​യു​ള്ള പ്ര​തി​ക​ളാ​യ എ.​പീ​താം​ബ​ര​ൻ (പെ​രി​യ മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം), സ​ജി സി.​ജോ​ർ​ജ്, കെ.​എം.​സു​രേ​ഷ്, കെ.​അ​നി​ൽ​കു​മാ​ർ (അ​ബു), ഗി​ജി​ൻ, ആ​ർ. ശ്രീ​രാ​ഗ് (കു​ട്ടു), എ. ​അ​ശ്വി​ൻ (അ​പ്പു), സു​ബീ​ഷ് (മ​ണി), 10-ാം പ്ര​തി ടി. ​ര​ഞ്ജി​ത്ത്(​അ​പ്പു), 15–ാം പ്ര​തി എ.​സു​രേ​ന്ദ്ര​ൻ (വി​ഷ്ണു സു​ര) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്. ഇ​വ​ര്‍ ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം.

20-ാം പ്ര​തി സി​പി​എം നേ​താ​വും ഉ​ദു​മ മു​ൻ എം​എ​ൽ​എ​യു​മാ​യ കെ.​വി.​കു​ഞ്ഞി​രാ​മ​ന്‍,14–ാം പ്ര​തി കെ. ​മ​ണി​ക​ണ്ഠ​ൻ, 21–ാം പ്ര​തി രാ​ഘ​വ​ൻ വെ​ളു​ത്തോ​ളി (രാ​ഘ​വ​ൻ​നാ​യ​ർ), 22–ാം പ്ര​തി കെ.​വി.​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ​ക്ക് അ​ഞ്ച് വ​ര്‍​ഷം ത​ട​വും വി​ധി​ച്ചു. ഇ​വ​ര്‍​ക്ക് 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്.

കേ​സി​ൽ 14 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ടെ​ത്തി​യി​രു​ന്നു.10 പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി.

ഒ​ന്നാം പ്ര​തി എ.​പീ​താം​ബ​ര​ൻ ഉ​ൾ​പ്പെ​ടെ 10 പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, നി​യ​മ​വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ, ക​ലാ​പം സൃ​ഷ്ടി​ക്ക​ൽ, ത​ട​ഞ്ഞു​വ​യ്ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ തെ​ളി​ഞ്ഞി​രു​ന്നു. കെ.​വി.​കു​ഞ്ഞി​രാ​മ​ൻ ഉ​ൾ​പ്പെ​ടെ നാ​ലു പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നു പ്ര​തി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യെ​ന്ന കു​റ്റ​മാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്.

2019 ഫെ​ബ്രു​വ​രി 17നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം മൂ​ലം ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.