മൂ​ന്ന് ഡി​ഗ്രി വ​രെ ചൂ​ടു​കൂ​ടും; സം​സ്ഥാ​ന​ത്ത് ഇ​ന്നും ഉ​യ​ർ​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്
Friday, January 3, 2025 8:53 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഇ​ന്നും ഉ​യ​ർ​ന്ന താ​പ​നി​ല​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യെ​ക്കാ​ൾ 2 ഡി​ഗ്രി സെ​ൽ​ഷ്യ​സ് മു​ത​ൽ 3 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

ഉ​യ​ർ​ന്ന താ​പ​നി​ല​യും ഈ​ർ​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ഉ​യ​ർ​ന്ന ചൂ​ട് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചു.

ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. അ​തു​കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​താ​ണ്.

• പ​ക​ൽ 11 മു​ത​ല്‍ മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ത്ത് നേ​രി​ട്ട് ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം തു​ട​ർ​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
• പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക.
• നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ർ​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ൾ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
• അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
• പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പാ​ദ​ര​ക്ഷ​ക​ൾ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.
• പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക. ORS ലാ​യ​നി, സം​ഭാ​രം തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക.
• മാ​ർ​ക്ക​റ്റു​ക​ൾ, കെ​ട്ടി​ട​ങ്ങ​ൾ, മാ​ലി​ന്യ​ശേ​ഖ​ര​ണ-​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ൾ (ഡം​പിം​ഗ് യാ​ർ​ഡ്) തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ തീ​പി​ടു​ത്ത​ങ്ങ​ൾ വ​ർ​ധി​ക്കാ​നും വ്യാ​പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ഫ​യ​ർ ഓ​ഡി​റ്റ് ന​ട​ത്തേ​ണ്ട​തും കൃ​ത്യ​മാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്. ഇ​വ​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​രും സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്കു​ക.
• ചൂ​ട് അ​ധി​ക​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​തീ വ്യാ​പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​രും വി​നോ​ദ സ​ഞ്ചാ​രി​ക​ളും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണം. കാ​ട്ടു​തീ ഉ​ണ്ടാ​കാ​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. വ​നം വ​കു​പ്പി​ൻ​റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം.
• വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കേ​ണ്ട​തും, ക്‌​ളാ​സ്മു​റി​ക​ളി​ൽ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കേ​ണ്ട​തു​മാ​ണ്. പ​രീ​ക്ഷാ​ക്കാ​ല​മാ​യാ​ൽ പ​രീ​ക്ഷാ​ഹാ​ളു​ക​ളി​ലും ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം.
• വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ സ്കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക​ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​താ​ണ്. കു​ട്ടി​ക​ൾ​ക്ക് കൂ​ടു​ത​ൽ വെ​യി​ലേ​ൽ​ക്കു​ന്ന അ​സം​ബ്ലി​ക​ളും മ​റ്റ് പ​രി​പാ​ടി​ക​ളും ഒ​ഴി​വാ​ക്കു​ക​യോ സ​മ​യ​ക്ര​മീ​ക​ര​ണം ന​ട​ത്തു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്. കു​ട്ടി​ക​ളെ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് കൊ​ണ്ടു​പോ​കു​ന്ന സ്കൂ​ളു​ക​ള്‍ 11 am മു​ത​ല്‍ 3 pm വ​രെ കു​ട്ടി​ക​ൾ​ക്ക് നേ​രി​ട്ട് ചൂ​ട് ഏ​ല്ക്കു​വ​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക.
• അം​ഗ​ന​വാ​ടി കു​ട്ടി​ക​ൾ​ക്ക് ചൂ​ട് ഏ​ൽ​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ അ​താ​ത് പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​രും അം​ഗ​ന​വാ​ടി ജീ​വ​ന​ക്കാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
• കി​ട​പ്പ് രോ​ഗി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, മ​റ്റ് രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ പ​ക​ൽ 11 മ​ണി മു​ത​ൽ 3 മ​ണി വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തെ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഇ​ത്ത​രം വി​ഭാ​ഗ​ങ്ങ​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ സൂ​ര്യാ​ഘാ​തം ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​വ​രു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​താ​ണ്.
• ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ ഉ​ച്ച സ​മ​യ​ത്ത് (11 am to 3 pm) സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​താ​ത് സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. അ​വ​ർ​ക്കു ചൂ​ട് ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള വ​സ്ത്ര​ധാ​ര​ണം ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കു​ക​യും, അ​തു​പോ​ലെ, ആ​വ​ശ്യ​മെ​ങ്കി​ൽ യാ​ത്ര​ക്കി​ട​യി​ൽ അ​ല്പ​സ​മ​യം വി​ശ്ര​മി​ക്കാ​നു​ള്ള അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്യേ​ണ്ട​താ​ണ്.
• മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​സ​മ​യ​ത്തു (11 - 3 ) കു​ട​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യു​ക. ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കു​ടി​വെ​ള്ളം ന​ൽ​കി നി​ർ​ജ​ലീ​ക​ര​ണം ത​ട​യു​വാ​ൻ സ​ഹാ​യി​ക്കു​ക.
• പൊ​തു​പ​രി​പാ​ടി​ക​ൾ, സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​വ ന​ട​ത്തു​മ്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ളം, ത​ണ​ൽ എ​ന്നി​വ ല​ഭ്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ ഉ​റ​പ്പു​വ​രു​ത്തു​ക. പ​ക​ൽ 11 മു​ത​ല്‍ വൈ​കു​ന്നേ​രം 3 വ​രെ ക​ഴി​വ​തും സ​മ്മേ​ള​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.
• യാ​ത്ര​യി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ ആ​വ​ശ്യ​മാ​യ വി​ശ്ര​മ​ത്തോ​ടെ യാ​ത്ര തു​ട​രു​ന്ന​താ​കും ന​ല്ല​ത്. വെ​ള്ളം കൈ​യി​ൽ ക​രു​തു​ക.
• നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ൾ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ, വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ, മ​റ്റേ​തെ​ങ്കി​ലും കാ​ഠി​ന്യ​മു​ള്ള ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ എ​ന്നി​വ​ർ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കു​ക. ജോ​ലി​യി​ൽ ആ​വ​ശ്യ​മാ​യ വി​ശ്ര​മം ഉ​റ​പ്പ് വ​രു​ത്തു​ക.
• ഉ​ച്ച​വെ​യി​ലി​ൽ ക​ന്നു​കാ​ലി​ക​ളെ മേ​യാ​ൻ വി​ടു​ന്ന​തും മ​റ്റു വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വെ​യി​ല​ത്ത് കെ​ട്ടി​യി​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക.
• കു​ട്ടി​ക​ളെ​യോ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യോ പാ​ർ​ക്ക് ചെ​യ്ത വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രു​ത്തി പോ​കാ​ൻ പാ​ടി​ല്ല.
• ജ​ലം പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ക്കാ​നും മ​ഴ ല​ഭി​ക്കു​മ്പോ​ൾ പ​ര​മാ​വ​ധി ജ​ലം സം​ഭ​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. നി​ര്ജ​ന​ലീ​ക​ര​ണം ത​ട​യാ​ന്‍ കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ ക​യ്യി​ല്‍ ക​രു​തു​ക.
• അ​സ്വ​സ്ഥ​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​നെ വി​ശ്ര​മി​ക്കു​ക​യും വൈ​ദ്യ​സ​ഹാ​യം തേ​ടു​ക​യും ചെ​യ്യു​ക.
• കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ​യും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ​യും ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പു​ക​ൾ ശ്ര​ദ്ധി​ക്കു​ക​യും അ​നു​സ​രി​ക്കു​ക​യും ചെ​യ്യു​ക.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.