ജാ​തിപ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ച്ചെ​ന്നു പ​രാ​തി; തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ണ്ടും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം
Saturday, November 16, 2024 10:10 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ൽ സ്വ​കാ​ര്യ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ന​ഗ​ര​സ​ഭാ ക​വാ​ട​ത്തി​നു മു​ക​ളി​ല്‍ ക​യ​റി​യാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. നാ​ല് തൊ​ഴി​ലാ​ളി​ക​ളാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ക​വാ​ട​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ ഗേ​റ്റി​ന് ഇ​രു​വ​ശ​വും മ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

ക​യ​റും പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി​യു​മാ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. താ​ഴെ​യി​റ​ങ്ങി​ല്ല, സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നു​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. അ​ഗ്നി​ശ​മ​ന സേ​ന സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന 12 ഓ​ളം വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​ത് വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ 43 ദി​വ​സ​മാ​യി സ്വ​കാ​ര്യ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ കോ​ര്‍​പ്പ​റേ​ഷ​ന് മു​ന്നി​ൽ കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തു​ക​യാ​ണ്.

പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ വി​ട്ട് ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​യി​ൽ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ‍​ര്‍​പേ​ഴ്സ​ൺ ഗാ​യ​ത്രി ബാ​ബു ജാ​തീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് പു​തി​യ ആ​രോ​പ​ണം. ഇ​വ​ർ ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ൽ താ​ഴെ​യു​ള​ള​വ​രാ​ണെ​ന്നും കൂ​ടു​ത​ൽ അ​നു​ക​മ്പ കാ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു ഗാ​യ​ത്രി​യു​ടെ പ​രാ​മ‍​ര്‍​ശ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ഇ​തേ തു​ട‍​ര്‍​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ൽ കോ​ര്‍​പ്പ​റേ​ഷ​ൻ ക​വാ​ട​ത്തി​ന് മു​ക​ളി​ൽ ക​യ​റി പ്ര​തി​ഷേ​ധം തൊ​ഴി​ലാ​ളി​ക​ൾ ക​ടു​പ്പി​ച്ച​ത്.

നേ​ര​ത്തെ ഈ ​വാ​ഹ​ന​ങ്ങ​ള്‍ തി​രി​കെ ന​ല്‍​കാ​മെ​ന്ന് മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​ന്‍ ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ പോ​യി ബോ​ണ്ട് വെ​ച്ച് വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ക്കാ​നാ​ണ് മേ​യ​ർ നി​ല​വി​ല്‍ അ​റി​യി​ച്ച​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.