സ്ത്രീ ​പ്രാ​തി​നി​ധ്യം വ​ര്‍​ധി​ച്ച് ജി​ല്ലാ ജു​ഡീ​ഷ​റി​ക​ൾ
Friday, November 15, 2024 8:02 PM IST
സീ​മ മോ​ഹ​ന്‍​ലാ​ല്‍
കൊ​ച്ചി: ഒ​രു കാ​ല​ത്ത് പു​രു​ഷ​ന്മാ​രു​ടെ മാ​ത്രം കു​ത്ത​ക​യാ​യി​രു​ന്ന ജി​ല്ലാ ജു​ഡീ​ഷ​റി​യി​ല്‍ സ്ത്രീ ​പ്രാ​തി​നി​ധ്യം വ​ര്‍​ധി​ച്ച​താ​യി ക​ണ​ക്കു​ക​ള്‍. സം​സ്ഥാ​ന​ത്തെ ജി​ല്ലാ ജു​ഡീ​ഷ​റി​ക​ളി​ല്‍ മ​ജി​സ്‌​ട്രേ​റ്റു​ക​ളും സെ​ഷ​ന്‍​സ് ജ​ഡ്ജി​മാ​രും ഉ​ള്‍​പ്പെ​ടെ ജു​ഡീ​ഷ്യ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​താ​യാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്കു​ള്ള മ​റു​പ​ടി​യി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. 2024 സെ​പ്റ്റം​ബ​ര്‍ 12 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന 539 ജി​ല്ലാ ജു​ഡീ​ഷ​ല്‍ ഓ​ഫീ​സ​ര്‍​മാ​രി​ല്‍ 260 പേ​ര്‍ സ്ത്രീ​ക​ളാ​ണ്.

കേ​ര​ള ജു​ഡീ​ഷ​ല്‍ അ​ക്കാ​ദ​മി​യി​ല്‍ സി​വി​ല്‍ ജ​ഡ്ജി​മാ​ര്‍​ക്കു​ള്ള (ജൂ​നി​യ​ര്‍ ഡി​വി​ഷ​ന്‍) ഒ​രു വ​ര്‍​ഷ​ത്തെ ഇ​ന്‍​ഡ​ക്ഷ​ന്‍ പ​രി​ശീ​ല​നം അ​ടു​ത്തി​ടെ പൂ​ര്‍​ത്തി​യാ​ക്കി​യ 36 ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ 26 പേ​രും സ്ത്രീ​ക​ളെ​ന്ന് രേ​ഖ​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. മു​ന്‍ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ടു​ത്തി​ടെ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ല്‍ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്നു.

2023ലെ ​കേ​ര​ള ജു​ഡീ​ഷ​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ 75 പേ​രാ​ണ് റാ​ങ്ക് ലി​സ്റ്റി​ല്‍ ഇ​ടം​നേ​ടി​യ​ത്. കേ​ര​ള ജു​ഡീ​ഷ​ല്‍ സ​ര്‍​വീ​സ​സ് പ​രീ​ക്ഷ​യു​ടെ പു​തി​യ റാ​ങ്ക് ലി​സ്റ്റി​ല്‍​നി​ന്ന് 50 ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ​യാ​ണ് സി​വി​ല്‍ ജ​ഡ്ജി (ജൂ​നി​യ​ര്‍ ഡി​വി​ഷ​ന്‍) ട്രെ​യി​നി​ക​ളാ​യി നി​യ​മി​ച്ച​ത്.

ജു​ഡീ​ഷ​ല്‍ അ​ക്കാ​ദ​മി​യി​ല്‍ ഒ​രു വ​ര്‍​ഷ​ത്തെ പ്രീ ​ഇ​ന്‍​ഡ​ക്ഷ​ന്‍ പ​രി​ശീ​ല​ന​ത്തി​ന് വി​ധേ​യ​രാ​യ 50 ട്രെ​യി​നി​ക​ളി​ല്‍ 36 വ​നി​താ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ണ്ട്. ജു​ഡീ​ഷ​ല്‍ സ​ര്‍​വീ​സി​ലെ സി​വി​ല്‍ ജ​ഡ്ജി​മാ​രു​ടെ നി​യ​മ​നം പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ല്‍ 45 ജ​ഡ്ജി​മാ​രി​ല്‍ നാ​ലു പേ​ര്‍ മാ​ത്ര​മാ​ണ് വ​നി​ത​ക​ളാ​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് 68 വ​നി​താ ജി​ല്ലാ, സെ​ഷ​ന്‍​സ് ജ​ഡ്ജി​മാ​രെ​ന്നാ​ണ് വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ലു​ള​ള​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.