ഝാ​ൻ​സി​യി​ലെ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; 10 കു​ട്ടി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
Saturday, November 16, 2024 2:04 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലെ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 10 കു​ട്ടി​ക​ൾ മ​രി​ച്ചു. ഝാ​ൻ​സി​യി​ലെ മ​ഹാ​റാ​ണി ല​ക്ഷ്മി​ഭാ​യ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് (എ​ൻ​ഐ​സി​യു) തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണം.

അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ന്ന​തി​ന് മു​മ്പ്, പു​ക നി​റ​ഞ്ഞ വാ​ർ​ഡി​ന്‍റെ ജ​നാ​ല​ക​ൾ ത​ക​ർ​ത്താ​ണ് ഡോ​ക്ട​ർ​മാ​രും മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. രാ​ത്രി 10.35 ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു

37 കു​ട്ടി​ക​ളെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​ന്വേ​ഷി​ക്കാ​ൻ ഒ​രു ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും, അ​പ​ക​ട​ത്തി​ൽ 10 കു​ട്ടി​ക​ൾ മ​രി​ച്ചു​വെ​ന്ന് ജാ​ൻ​സി ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് അ​വി​നാ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ ബ്ര​ജേ​ഷ് പ​ഥ​ക്കും ആ​രോ​ഗ്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ ഝാ​ൻ​സി​യി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.