ജൊ​ഹാ​ന​സ്ബ​ർ​ഗി​ൽ സം​ഹാ​ര താ​ണ്ഡ​വം; ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ടി​ച്ചൊ​തു​ക്കി
Saturday, November 16, 2024 1:01 AM IST
ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്കു ത്ര​സി​പ്പി​ക്കു​ന്ന ജ​യം. ഒ​പ്പം പ​ര​മ്പ​ര​യും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ 135 റ​ണ്‍​സി​ന് ഇ​ന്ത്യ ജ​യി​ച്ചു.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ 20 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി 283 റ​ണ്‍​സെ​ടു​ത്തു. മ​ല​യാ​ളി താ​രം സ​ഞ്ജു സാ​സ​ണും തി​ല​ക് വ​ർ​മ​യും സെ​ഞ്ചു​റി നേ​ടി. ഇ​രു​വ​രു​ടേ​യും പ​ര​ന്പ​ര​യി​ലെ ര​ണ്ടാം സെ​ഞ്ചു​റി​യാ​ണ്. 109 റ​ൺ​സാ​ണ് സ​ഞ്ജു നേ​ടി​യ​ത്. 56 പ​ന്തി​ലാ​ണ് സ​ഞ്ജു 109 റ​ൺ​സ് നേ​ടി​യ​ത്.

ഒ​ൻ​പ​ത് സി​ക്സും നാ​ല് ഫോ​റു​ക​ളു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ലും സ​ഞ്ജു സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

47 പ​ന്തി​ൽ 120 റ​ൺ​സാ​ണ് തി​ല​ക് വ​ർ​മ സ്കോ​ർ ചെ​യ്ത​ത്. പ​ത്ത് സി​ക്സും ഒ​ൻ​പ​ത് ഫോ​റും പ​റ​ത്തി​യാ​ണ് തി​ല​ക് 120 റ​ൺ​സ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലും താ​രം സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

ഇ​രു​വ​രും ചേ​ർ​ന്ന് 210 റ​ൺ​സി​ന്‍റെ സ​ഖ്യ​മാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 36 റ​ൺ​സെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് പു​റ​ത്താ​യ​ത്. സി​പാം​ള​യാ​ണ് അ​ഭി​ഷേ​കി​നെ പു​റ​ത്താ​ക്കി​യ​ത്.

കൂ​ട്ട ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ തു​ട​ക്കം. ഹെ​ൻ​ഡ്രി​ക്സ് (ര​ണ്ടു പ​ന്തി​ൽ 0), റി​ക്കി​ൾ​ട​ൻ (ആ​റു പ​ന്തി​ൽ ഒ​ന്ന്) ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മ​ർ​ക്രം (എ​ട്ടു പ​ന്തി​ൽ എ​ട്ട്) എ​ന്നി​വ​ർ ആ​ദ്യ മൂ​ന്ന് ഓ​വ​റി​ൽ ത​ന്നെ പു​റ​ത്താ​യി.

ഡേ​വി​ഡ് മി​ല്ല​റും ട്രി​സ്റ്റ​ൻ സ്റ്റ​ബ്സും പൊ​രു​തി നി​ന്ന​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക വ​ലി​യ നാ​ണ​ക്കേ​ടി​ൽ നി​ന്നും ക​ര​ക​യ​റി. എ​ന്നാ​ൽ, കൂ​ട്ടു​ക്കെ​ട്ടി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും തൊ​ട്ട​ടു​ത്ത പ​ന്തു​ക​ളി​ൽ ഇ​രു​വ​രും പു​റ​ത്താ​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക വീ​ണ്ടും പ​രു​ങ്ങ​ലി​ലാ​യി. ജയിക്കാന്‍ 284 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക 18.2 ഓവറില്‍ എല്ലാവരും പുറത്തായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.