തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിന്‍റെ കരട് വിജ്ഞാപനം നവംബർ 18ന്
Friday, November 15, 2024 9:30 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ്പ​റേ​ഷ​ൻ വാ​ർ​ഡു​ക​ള്‍ പു​ന​ർ​നി​ർ​ണ​യി​ച്ച​തി​ന്‍റെ ക​ര​ട് വി​ജ്ഞാ​പ​നം ന​വം​ബ​ർ 18 ന് ​പു​റ​ത്തി​റ​ങ്ങും. പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഡി​സം​ബ​ർ മൂ​ന്ന് വ​രെ സ്വീ​ക​രി​ക്കും.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ യോ​ഗ​ത്തി​ലാ​ണീ തീ​രു​മാ​നം.​വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​ന​ത്തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ സ​മ​ർ​പ്പി​ച്ച ക​ര​ട് നി​ർ​ദ്ദേ​ശ​ങ്ങ​ള്‍ ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു.​ ക​ര​ട് വി​ജ്ഞാ​പ​ന​ത്തെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും നേ​രി​ട്ടോ ര​ജി​സ്റ്റേ​ർ​ഡ് ത​പാ​ലി​ലോ ജി​ല്ലാ ക​ള​ക്‌​ട്രേ​റ്റു​ക​ളി​ലും ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ലും സ​മ​ർ​പ്പി​ക്കാം.

2011 സെ​ൻ​സ​സ് ജ​ന​സം​ഖ്യ​യു​ടെ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം പു​തു​ക്കി നി​ശ്ച​യി​ച്ച 2024 ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ർ​ഡ് പു​ന​ർ​വി​ഭ​ജ​നം ന​ട​ത്തു​ന്ന​ത്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​ൻ ത​യ്യാ​റാ​ക്കി​യ ക്യൂ​ഫീ​ല്‍​ഡ് ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് വാ​ർ​ഡു​ക​ളു​ടെ ഭൂ​പ​ടം ത​യ്യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യ സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ എ. ​ഷാ​ജ​ഹാ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഐ​ടി, പ​രി​സ്ഥി​തി​വ​കു​പ്പ് സെ​ക്ര​ട്ട​റി ഡോ.​ര​ത്ത​ൻ.​യു.​ഖേ​ല്‍​ക്ക​ർ, വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പ് സെ​ക്ര​ട്ട​റി കെ.​ബി​ജു, ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് സെ​ക്ര​ട്ട​റി എ​സ്. ഹ​രി​കി​ഷോ​ർ, ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി എ​സ്. ജോ​സ്‌​ന​മോ​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.