ഡ​ൽ​ഹി​യി​ലെ സാ​റെ​യ് കാ​ലെ ഖാ​ൻ ചൗ​ക്കി​ന്‍റെ പേ​ര് മാ​റ്റി: ഇ​നി "ബി​ർ​സ മു​ണ്ട ചൗ​ക്ക്'
Friday, November 15, 2024 6:40 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്‌​ബി​ടി ബ​സ് സ്റ്റാ​ൻ​ഡി​ന് പു​റ​ത്തു​ള്ള സാ​റെ​യ് കാ​ലെ ഖാ​ൻ ചൗ​ക്കി​ന്‍റെ പേ​ര് മാ​റ്റി. ഇ​നി "ബി​ർ​സ മു​ണ്ട ചൗ​ക്ക്' എ​ന്നാ​ണ് ചൗ​ക്ക് അ​റി​യ​പ്പെ​ടു​ക. കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​യും ഗോ​ത്ര​വ​ർ​ഗ നേ​താ​വു​മാ​യി​രു​ന്ന ബി​ർ​സ മു​ണ്ട​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ്ര​ഖ്യാ​പ​നം. ച​ട​ങ്ങി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ബി​ർ​സ മു​ണ്ട​യു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

ചൗ​ക്ക് സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ബി​ർ​സ മു​ണ്ട​യെ കു​റി​ച്ച് അ​റി​യാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ള്ളാ​നും സാ​ധി​ക്കു​മെ​ന്നും ഇ​തു​വ​ഴി അ​ദ്ദേ​ഹം ആ​ദ​രി​ക്ക​പ്പെ​ടു​മെ​ന്നും മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ വ്യ​ക്ത​മാ​ക്കി. മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​നെ​തി​രെ​യും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി​യും ബി​ർ​സ മു​ണ്ട ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളെ രാ​ജ്യം ന​ന്ദി​യോ​ടെ ഓ​ർ​ക്കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.