വെ​ടി​ക്കെ​ട്ട് അ​പ​ക​ടം; പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും
Wednesday, October 30, 2024 11:39 AM IST
കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​ര​ത്തു​ണ്ടാ​യ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ക്കും. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വി​ലെ ക​ളി​യാ​ട്ട​ത്തി​നി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നൂ​റി​ലേ​റെ പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ല്‍ അ​ഞ്ഞൂ​റ്റ​മ്പ​ലം വീ​ര​ർ​കാ​വ് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​രു​വാ​ശേ​രി സ്വ​ദേ​ശി ഭ​ര​ത​ൻ, സെ​ക്ര​ട്ട​റി പ​ട​ന്ന​ക്കാ​ട് സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര​ൻ, പ​ട​ക്ക​ത്തി​ന് തീ ​കൊ​ളു​ത്തി​യ പ​ള്ളി​ക്ക​ര സ്വ​ദേ​ശി രാ​ജേ​ഷ് എ​ന്നി​വ​രു​ടെ അ​റ​സ്റ്റാ​ണ് നീ​ലേ​ശ്വ​രം പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.