ല​ബ​ന​നി​ൽ വീ​ണ്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ:23 മ​ര​ണം
Wednesday, September 25, 2024 11:31 PM IST
ബെ​യ്റൂ​ട്ട്: ല​ബ​ന​നി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും വ്യോ​മാ​ക്രമ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ല​ബ​ന​നി​ലെ വി​വി​ധ പ്ര​ദേ​ശങ്ങ​ളി​ൾ ബുധനാഴ്ച ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 23 പേ​ർ മ​രി​ച്ചു.

ഹി​സ്ബു​ള്ള​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു വ്യോ​മാ​ക്ര​മ​ണം. നി​ര​വ​ധി പേ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു.

തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​ണം ന​ട​ത്തി​യി​രു​ന്നു.​തി​ങ്ക​ളാ​ഴ്ച ഹി​സ്ബു​ള്ള​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 558 പേ​ർ മ​രി​ച്ചി​രു​ന്നു.​ആ​ക്ര​മ​ണ​ത്തി​ൽ 1600 ഓ​ളം പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത് .

ഇ​സ്ര​യേ​ൽ - ഹ​മാ​സ് യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം മേ​ഖ​ല​യി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ന​ട​ന്ന​ത്.

ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ‌ ആ​റ് പേ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ‌ മ​രി​ച്ച​വ​രി​ൽ ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​റും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

RELATED NEWS