അ​ന്ന​യു​ടെ മ​ര​ണം: ഇ​വൈ ഓ​ഫീ​സി​ന് നി​യ​മ​പ്ര​കാ​ര​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ
Wednesday, September 25, 2024 12:47 AM IST
പു​നെ: അ​മി​ത ജോ​ലി​ഭാ​ര​ത്തെ​ത്തു​ട​ര്‍​ന്ന് മ​ക​ള്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചെ​ന്ന് ര​ക്ഷി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ട മ​ല​യാ​ളി ചാ​ര്‍​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് അ​ന്ന സെ​ബാ​സ്റ്റ്യ​ന്‍ പേ​ര​യി​ല്‍ ജോ​ലി​ചെ​യ്തി​രു​ന്ന പു​നെ​യി​ലെ ഏ​ണ​സ്റ്റ് ആ​ന്‍​ഡ് യം​ഗ് (ഇ.​വൈ) ഓ​ഫീ​സി​ന്‌ മ​ഹാ​രാ​ഷ്ട്ര ഷോ​പ്‌​സ് ആ​ന്‍​ഡ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ആ​ക്ട് പ്ര​കാ​ര​മു​ള്ള ര​ജി​സ്‌​ട്രേ​ഷ​നി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്.

ജോ​ലി​സ​മ​യ​ത്തി​ലെ നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന നി​യ​മ​നി​ര്‍​മാ​ണ​മാ​ണി​ത്. മ​ഹാ​രാ​ഷ്ട്ര അ​ഡീ​ഷ​ണ​ല്‍ ലേ​ബ​ര്‍ ക​മ്മി​ഷ​ണ​റെ ഉ​ദ്ധ​രി​ച്ച് റോ​യി​ട്ടേ​ഴ്‌​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ടു​ചെ​യ്ത​ത്.

അ​ഡീ​ഷ​ണ​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പു​നെ​യി​ലെ ഇ​വൈ ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ലാ​ണ് ഷോ​പ്‌​സ് ആ​ന്‍​ഡ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റ് ആ​ക്ട് പ്ര​കാ​ര​മു​ള്ള ര​ജി​സ്‌​ട്രേ​ഷ​നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍​ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പ​ര​മാ​വ​ധി ഒ​മ്പ​തു​മ​ണി​ക്കൂ​റാ​ണ് ദി​വ​സം ജോ​ലി​സ​മ​യം. ആ​ഴ്ച​യി​ല്‍ ഇ​ത് 48 മ​ണി​ക്കൂ​റാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.