മൃ​ത​ദേ​ഹം അ​ർ​ജു​ന്‍റേ​തെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും: സ​തീ​ഷ് കൃ​ഷ്ണ സെ​യ്ൽ
Wednesday, September 25, 2024 5:22 PM IST
ബം​ഗ​ളൂ​രു: ഗം​ഗാ​വാ​ലി പു​ഴ​യി​ൽനിന്ന് കണ്ടെത്തിയ ലോ​റി​യി​ൽ നി​ന്നും ലഭിച്ച മൃ​ത​ദേ​ഹം അ​ർ​ജു​ന്‍റേ​താ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് കാ​ർ​വാ​ർ എം​എ​ൽ​എ സ​തീ​ഷ് കൃ​ഷ്ണ സെ​യ്ൽ. ഇ​തി​നാ​യി മൃ​ത​ദേ​ഹം മം​ഗ​ളൂ​രു​വി​ലെ ലാ​ബി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​നി​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത ക​ർ​ണാ​ട​ക സ്ഥ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രും. മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ര​ന്ത​ര പ്രേ​ര​ണ​യാ​ണ് ഈ ​ക​ണ്ടെ​ത്ത​ലി​ലേ​ക്ക് ന​യി​ച്ച​ത്. ദൗ​ത്യ​ത്തി​ന് ഒ​പ്പം നി​ന്ന മാ​ധ്യ​മ​ങ്ങ​ൾ​ക്കും എം​എ​ൽ​എ ന​ന്ദി പ​റ​ഞ്ഞു.

ഗം​ഗാ​വാ​ലി പു​ഴ​യി​ൽ​നി​ന്ന് ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​നാ​ണ് അ​ർ​ജു​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ട്ര​ക്കി​ന്‍റെ ക്യാ​ബി​നു​ള്ളി​ൽ ആ​ണ് മൃ​ത​ദേ​ഹ​മു​ണ്ടാ​യി​രു​ന്ന​ത്.

അ​ർ​ജു​ന്‍റെ വാ​ഹ​ന​മാ​ണ് ല​ഭി​ച്ച​തെ​ന്ന് വാ​ഹ​ന ഉ​ട​മ മ​നാ​ഫ് സ്ഥി​രീ​ക​രി​ച്ചു. വാ​ഹ​ന​ത്തി​ൽ മൃ​ത​ദേ​ഹം ഉ​ണ്ടെ​ന്ന് കാ​ർ​വാ​ർ എം​എ​ൽ​എ​യും സ്ഥി​രീ​ക​രി​ച്ചു. സി​പി-2 എ​ന്ന പോ​യി​ന്‍റ് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ലോ​റി ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ ന​ട​ത്തി​യ ഡ്രെ​ഡ്ജിം​ഗി​ലാ​ണ് ലോ​റി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് വെ​ള്ളം കു​റ​ഞ്ഞ സ​മ​യം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.

അ​ർ​ജു​നെ കാ​ണാ​താ​യി 71 ദി​വ​സം ക​ഴി​ഞ്ഞാ​ണ് ഇ​പ്പോ​ൾ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജൂ​ലൈ 16നാ​ണ് അ​ർ​ജു​നെ കാ​ണാ​താ​യ​ത്. മൂ​ന്ന് ഘ​ട്ട​മാ​യാ​ണ് പി​ന്നീ​ട് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ര​യി​ൽ മ​ണ്ണി​ന​ടി​യി​ൽ അ​ർ​ജു​ന്‍റെ ട്ര​ക്ക് ഉ​ണ്ടാ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

പി​ന്നീ​ട് ഗം​ഗാ​വാ​ലി പു​ഴ​യി​ലേ​ക്ക് തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചെ​ങ്കി​ലും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യ​തും പു​ഴ​യി​ലെ ഒ​ഴു​ക്ക് വ​ർ​ധി​ച്ച​തും തെ​ര​ച്ചി​ലി​ന് തി​രി​ച്ച​ടി ആ​യി​രു​ന്നു. പി​ന്നീ​ട് ഒ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ ഡ്രെ​ഡ്ജ​ർ എ​ത്തി​ച്ച് വീ​ണ്ടും തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​മാ​ണ് ഗോ​വ​യി​ൽ​നി​ന്ന് ഡ്രെ​ഡ്ജ​ർ എ​ത്തി​ച്ച് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് അ​ർ​ജു​ന്‍റെ ലോ​റി​യു​ടെ ഭാ​ഗ​ങ്ങ​ളും ത​ടി ക​ഷ​ണ​ങ്ങ​ളും ക​യ​റും ല​ഭി​ച്ചി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.