പൂ​നെ​യി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ചു
Wednesday, September 25, 2024 4:33 PM IST
പൂ​നെ: ജു​ന്നാ​റി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. തെ​ജി​വ​ദി ഗ്രാ​മ​ത്തി​ലെ ഭൂ​പേ​ഷ് യാ​ദ​വ് എ​ന്ന കൗ​മാ​ര​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. വീ​ടി​ന് പി​ന്നി​ലെ ഫാ​മി​ൽ നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് ഭൂ​പേ​ഷി​നെ പു​ലി ആ​ക്ര​മി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​മീ​പ​ത്തു​ള്ള ക​രി​ന്പി​ൻ തോ​ട്ട​ത്തി​ൽ നി​ന്നാ​ണ് പു​ലി വ​ന്ന​ത്. ഫാ​മി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഭൂ​പേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ന് ശേ​ഷം ക​രി​ന്പി​ൻ തോ​ട്ട​ത്തി​ലേ​ക്ക് ത​ന്നെ പോ​യ പു​ലി​ക്ക് വേണ്ടി നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പു​ലി​യെ ക​ണ്ടെ​ത്താ​നും പി​ടി​കൂ​ടാ​നും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. നാ​ട്ടു​കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

RELATED NEWS