മൂ​ന്നാ​റി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം: ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്കു പ​രി​ക്ക്
Wednesday, September 25, 2024 12:12 PM IST
മൂ​ന്നാ​ര്‍: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. മൂ​ന്നാ​ര്‍ എം​ജി ന​ഗ​ര്‍ സ്വ​ദേ​ശി അ​ഴ​ക​മ്മ, നെ​റ്റി​ക്കു​ടി സ്വ​ദേ​ശി ശേ​ഖ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

കു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ന​യു​ടെ കൊ​മ്പുകൊ​ണ്ടാ​ണ് ശേ​ഖ​റി​ന് പ​രി​ക്കേ​റ്റ​ത്. കാലൊടി​യു​ക​യും ചെ​യ്തു. ശേ​ഖ​റി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഴ​ക​മ്മ​യ്ക്ക് വീ​ണു പ​രി​ക്കേ​റ്റ​ത്.

പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ല്‍ ദി​വ​സ​വേ​താ​നടിസ്ഥാ​ന​ത്തി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ​ർ. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ന്‍​ത​ന്നെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു രാ​വി​ലെ എ​ട്ടോ​ടെ മൂ​ന്നാ​ര്‍ ന​ല്ല​ത​ണ്ണി എ​സ്റ്റേ​റ്റി​ലു​ള്ള മാ​ലി​ന്യസം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തിലായി​രു​ന്നു സം​ഭ​വം. രാ​വി​ലെ എ​ത്തി ജോ​ലി ആ​രം​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ കാ​ട്ടാ​ന തൊ​ട്ടു​മു​ന്നി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ ത​ന്നെ തു​ട​രു​ന്ന ഒ​റ്റ​ക്ക​മ്പ​ന്‍ എ​ന്ന കാ​ട്ടാ​ന​യാ​യി​രു​ന്നു സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ല്‍ എ​ത്തി​യ​ത്. മു​മ്പും പ​ല​ത​വ​ണ പ്ലാ​ന്‍റി​ല്‍ കാ​ട്ടാ​ന​ക​ള്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ത്തി​ന് മു​തി​ര്‍​ന്നി​രു​ന്നി​ല്ല.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് പ​ട​യ​പ്പ എ​ന്ന കാ​ട്ടു​കൊ​മ്പ​നും മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്ലാ​ന്‍റി​ല്‍ നി​ര​ന്ത​ര​മാ​യി എ​ത്തി​യി​രു​ന്നു. പ​ട​യ​പ്പ​യു​ടെ സാ​ന്നി​ധ്യം നി​ര​ന്ത​ര​മാ​യ​തോ​ടെ വ​ലി​യ ഇ​രു​മ്പ് ഗ​ര്‍​ഡ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ്ലാ​ന്‍റി​നു മു​ന്നി​ല്‍ ഗേ​റ്റും സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഈ ​ഗേ​റ്റ് പൊ​ളി​ച്ചു ക​ട​ക്കാ​നും കാ​ട്ടാ​ന ശ്ര​മി​ച്ചി​രു​ന്നു.

ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ന​യ​മ​ക്കാ​ട് എ​സ്റ്റേ​റ്റി​ല്‍ പ​ട​യ​പ്പ​യും ഒ​റ്റ​ക്കൊ​മ്പ​നും ത​മ്മി​ല്‍ കൊ​മ്പ് കോ​ര്‍​ത്ത​ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചി​രു​ന്നു. ജോ​ലി​യി​ട​ങ്ങ​ളി​ലെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രേ തൊ​ഴി​ലാ​ളി​ക​ള്‍ ബ​ഹ​ളം വ​ച്ച​ത് ആ​ശു​പ​ത്രി​യി​ലും പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു.

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ക​ര്‍​ഷ​ക​ന് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ര്‍​ന്ന് മ​റ​യൂ​രി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ഇ​ന്ന​ലെ നാ​ട്ടു​കാ​ര്‍ രാ​പ്പ​ക​ല്‍ സ​മ​രം ന​ട​ത്തി​യി​രു​ന്നു. കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും വ​നം​വ​കു​പ്പും സ​ര്‍​ക്കാ​രും മ​തി​യാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.