ലോ​റ​ന്‍​സി​ന്‍റെ അ​ന്ത്യ​യാ​ത്ര​യി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ, ടൗ​ൺ​ഹാ​ളി​ൽ കൈ​യാ​ങ്ക​ളി
Monday, September 23, 2024 4:31 PM IST
കൊ​ച്ചി: അ​ന്ത​രി​ച്ച സി​പി​എം നേ​താ​വ് എം.​എം.​ലോ​റ​ൻ​സി​ന്‍റെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ച ടൗ​ൺ​ഹാ​ളി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ. ലോ​റ​ൻ​സി​ന്‍റെ മ​ക​ൾ ആ​ശ മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​രി​കി​ൽ നി​ന്ന​തോ​ടെ മൃ​ത​ദേ​ഹം പു​റ​ത്തേ​ക്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ഈ ​സ​മ​യം വ​നി​താ പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം വി​ളി തു​ട​ർ​ന്നു. മ​ക​ളും വ​നി​താ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ചെ​റി​യ രീ​തി​യി​ൽ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. ഇ​തി​നി​ടെ മ​ക​ളു​ടെ മ​ക​നും രം​ഗ​ത്തെ​ത്തി​യ​തോ​ടെ വോ​ള​ന്‍റി​യ​ർ​മാ​രുമായും ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി.

മൃ​ത​ദേ​ഹം പു​റ​ത്തേ​ക്കെ​ടു​ക്കാ​ൻ ഇ​രു​വ​രും ത​ട​സം നി​ന്നു. തു​ട​ർ​ന്ന് മ​ക​ളേ​യും മ​ക​നേ​യും ബ​ലം പ്ര​യോ​ഗി​ച്ച് മാ​റ്റി​യ​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തേ​ക്കെ​ടു​ത്ത​ത്.

RELATED NEWS