ഓ​ണാ​വ​ധി​ക്ക് അ​ട​ച്ച സ്കൂ​ളി​ൽ മോ​ഷ​ണം; പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ
Sunday, September 22, 2024 11:34 PM IST
കോ​ഴി​ക്കോ​ട്: ഓ​ണാ​വ​ധി​ക്ക് അ​ട​ച്ച സ്കൂ​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മ​ല​പ്പു​റം ചേ​ലേ​മ്പ്ര പെ​രു​ന്നേ​രി തോ​ട്ടു​മ്മ​ല്‍ മു​ഹ​മ്മ​ദ് മു​സ്താ​ഖ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഫ​റോ​ക്ക് ചെ​റു​വ​ണ്ണൂ​ര്‍ ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ല്‍ ആ​ണ് മേ​ഷ​ണം ന​ട​ന്ന​ത്. സ്കൂ​ൾ അ​വ​ധി ക​ഴി​ഞ്ഞ് തു​റ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി അ​ധി​കൃ​ത​ർ എ​ത്തി​യ​പ്പോ​ളാ​ണ് മോ​ഷ​ണ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

സ്കൂ​ളി​ലെ ഒ​മ്പ​ത് ലാ​പ്ടോ​പ്പും കാ​മ​റ​യും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. കൂ​ട്ടു​പ്ര​തി​ക​ളാ​യ സു​ബി​ന്‍ അ​ശോ​ക്, ആ​ശി​ഖ് എ​ന്നി​വ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.