കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ണു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും കു​റ്റ​ക​രം; നി​ർ​ണാ​യ​ക വി​ധി​യു​മാ​യി സു​പ്രീം ​കോ​ട​തി
Monday, September 23, 2024 12:51 PM IST
ന്യൂ​ഡ​ല്‍​ഹി: കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മെ​ന്ന് സു​പ്രീം​കോ​ട​തി. വീ​ഡി​യോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ നേ​ട്ട​മു​ണ്ടാ​ക്കാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​ത് എ​ന്ന് തെ​ളി​യി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ പോ​ക്സോ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റീ​സു​മാ​രാ​യ ജെ.​ബി. പ​ര്‍​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ചൈ​ല്‍​ഡ് പോ​ണോ​ഗ്ര​ഫി എ​ന്ന പ​ദ​ത്തി​ന് പ​ക​രം ചൈ​ല്‍​ഡ് സെ​ക്ഷ്വ​ല്‍ ആ​ന്‍​ഡ് എ​ക്‌​സ്പ്ലോ​റ്റീ​വ് ആ​ന്‍​ഡ് അ​ബ്യൂ​സ് മെ​റ്റീ​രി​യ​ല്‍ എ​ന്ന പ്ര​യോ​ഗം കൊ​ണ്ട് വ​രാ​ന്‍ സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചു. ഇ​തി​നാ​യി ഓ​ര്‍​ഡി​ന​ന്‍​സ് ഉ​ട​ന്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്നും സു​പ്രീം​കോ​ട​തി കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മൊ​ബൈ​ല്‍ ഫോ​ണി​ല്‍ കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃ​ശ്യം ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത ഇ​രു​പ​ത്തെ​ട്ടു​കാ​ര​നെ​തി​രാ​യ കേ​സ് ക​ഴി​ഞ്ഞ ജ​നു​വ​രി 11നാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല വി​ഡി​യോ​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് കാ​ണു​ന്ന​ത് പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും ഐ​ടി ആ​ക്ട് പ്ര​കാ​ര​വും കു​റ്റ​ക​ര​മ​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രെ ജ​സ്റ്റ് റൈ​റ്റ്സ് ഫോ​ര്‍ ചി​ല്‍​ഡ്ര​ന്‍ അ​ല​യ​ന്‍​സ്, ഡ​ല്‍​ഹി​യി​ലെ ബ​ച്പ​ന്‍ ബ​ച്ചാ​വോ ആ​ന്ദോ​ള​ന്‍ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി​യി​ല്‍ വ​ലി​യ പി​ഴ​വു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ സു​പ്രീം​കോ​ട​തി വി​ചാ​ര​ണ​ക്കോ​ട​തി വി​ഷ​യം വീ​ണ്ടും പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചു.

അ​ത്ത​രം വി​ഡി​യോ​ക​ൾ ഡി​ലീ​റ്റ് ചെ​യ്യു​ക​യോ അ​തേ​ക്കു​റി​ച്ചു റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന് വ്യാ​ഖ്യാ​ന​മു​ണ്ടാ​കാ​മെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. ഓ​രോ കേ​സി​ലെ​യും സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ദ്ദേ​ശ്യ​ശു​ദ്ധി വി​ല​യി​രു​ത്തേ​ണ്ട​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.