ഏ​ക​ദി​ന പ​ര​ന്പ​ര: മൂ​ന്നാം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ വീ​ഴ്ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക
Monday, September 23, 2024 4:19 AM IST
ഷാ​ർ​ജ: അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​ത്.

അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 170 റ​ൺ​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യം പ​തി​നേ​ഴ് ഓ​വ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്നു. മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് മ​ത്സ​രം ദ​ക്ഷി​ണാ​ഫ്രി​ക്ക സ്വ​ന്ത​മാ​ക്കി​യ​ത്. 69 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്ന എ​യ്ഡ​ൻ മാ​ർ​ക്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ്സ്കോ​റ​ർ.

ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ് 26 റ​ൺ​സ് നേ​ടി. ടോ​ണി ഡെ ​സോ​ർ​സി 26 റ​ൺ​സും നാ​സ​ക​ൻ ബാ​വു​മ 22 റ​ൺ​സും റീ​സ ഹെ​ൻ​ഡ്രി​ക്സ് 18 റ​ൺ​സും നേ​ടി. ടോ​സ് നേ​ടി​യ അ​ഫ്ഗാ​നി​സ്ഥാൻ ഓ​പ്പ​ണ​ർ റ​ഹ്മാ​നു​ള്ള ഗു​ർ​ബാ​സി​ന്‍റെ​യും അ​ല്ല ഗ​സ​ൻ​ഫ​റി​ന്‍റെ​യും മി​ക​വി​ലാ​ണ് 169 റ​ൺ​സെ​ടു​ത്ത​ത്.

ഗു​ർ​ബാ​സ് 89 ഉം ​ഗ​സ​ൻ​ഫ​ർ 31 ഉം ​റ​ൺ​സ് നേ​ടി. അ​ഫ്ഗാ​ൻ നി​ര​യി​ൽ മ​റ്റാ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി എ​ൻ​ഗി​ഡി​യും എ​ൻ​കാ​ബ പീ​റ്റ​റും ഫെ​ലു​ക്‌വാ​യോ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ബി​ജോ​ൺ ഫോ​ർ​ടു​യ്ൻ ഒ​രു വി​ക്ക​റ്റും എ​ടു​ത്തു.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ൽ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ച അ​ഫ്ഗാ​നി​സ്ഥാ​ൻ പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​ൻ താ​രം റ​ഹ്മാ​നു​ള്ള ഗു​ർ​ബാ​സാ​ണ് മൂ​ന്നാം മ​ത്സ​ര​ത്തി​ലേ​യും പ​ര​ന്പ​രയി​ലേ​യും താ​രം.

RELATED NEWS