പീ​ഡ​നം ചെ​റു​ത്ത ബാ​ലി​ക​യെ കൊ​ന്നു; പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Monday, September 23, 2024 3:03 AM IST
വ​ഡോ​ദ​ര: പീ​ഡ​നം ചെ​റു​ത്ത ആ​റു​വ​യ​സു​കാ​രി​യെ സ്കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ന്നു. ഗു​ജ​റാ​ത്തി​ലെ ദാ​ഹോ​ദ് ജി​ല്ല​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്‌​കൂ​ളി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദാ​രു​ണ സം​ഭ​വം.

സം​ഭ​വ​ത്തി​ൽ സ്‌​കൂ​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​നെ ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​വ്യാ​ഴാ​ഴ്ച​യാ​ണ് സ്‌​കൂ​ൾ മു​റ്റ​ത്ത് നി​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

ദി​വ​സ​വും പ്ര​ധാ​നാ​ധ്യ​പ​ക​നൊ​പ്പ​മാ​ണ് കു​ട്ടി​യെ അ​മ്മ സ്‌​കൂ​ളി​ൽ അ​യ്ക്കു​ന്ന​ത്. ബു​ധാ​നാ​ഴ്ച കു​ട്ടി​യു​മാ​യി കാ​റി​ൽ സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ‌‌

കു​ട്ടി ഇ​ത് ത​ട​ഞ്ഞ​തോ​ടെ ഇ​യാ​ൾ കു​ട്ടി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ചു. തു​ട​ർ​ന്ന് പ​തി​വു​പോ​ലെ ഇ​യാ​ൾ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. സ്‌​കൂ​ൾ സ​മ​യം ക​ഴി​ഞ്ഞ് എ​ല്ലാ​വ​രും മ​ട​ങ്ങി​യ ശേ​ഷം പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ത​ന്‍റെ കാ​റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം സ്‌​കൂ​ൾ മു​റ്റ​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍റെ സം​സാ​ര​ത്തി​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഞെ​ട്ടി​പ്പി​ക്കു​ന്ന കൊ​ല​പാ​ത​കം പു​റ​ത്ത​റി​ഞ്ഞ​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ്ദീ​പ് സിം​ഗ് സാ​ല പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.