മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​ന്ന്; മു​ണ്ട​ക്കൈ ദു​ര​ന്ത പു​ന​ര​ധി​വാ​സം പ്ര​ധാ​ന അ​ജ​ണ്ട
Wednesday, August 7, 2024 8:33 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം രാ​വി​ലെ ഒ​മ്പ​ത​ര​യ്ക്ക്. ഓ​ണ്‍​ലൈ​നാ​യി ആ​ണ് യോ​ഗം​ചേ​രു​ക. വ​യ​നാ​ട്ടി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​മാ​ണ് യോ​ഗ​ത്തി​ലെ പ്ര​ധാ​ന അ​ജ​ണ്ട. താ​ത്കാലി​ക ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ ആ​ദ്യം വാ​ട​ക വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റാ​നാ​ണ് നി​ല​വി​ല്‍ ആ​ലോ​ചി​ക്കു​ന്ന​ത്.

ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​ര്‍​ക്ക് സ്ഥി​ര​മാ​യ പു​ന​ര​വ​ധി​വാ​സ പ​ദ്ധ​തി പ​രി​ഗ​ണ​ന​യി​ലാ​ണ്. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും ബൃ​ഹ​ത്താ​യ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യാ​ണ് ആ​ലോ​ച​ന​യി​ലു​ള്ള​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ടൗ​ണ്‍​ഷി​പ്പ് നി​ര്‍​മി​ച്ച് ഇ​വ​രെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മം. ഉ​രു​ള്‍​പ്പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ചും മ​ന്ത്രി​സ​ഭാ യോ​ഗം ച​ര്‍​ച്ച ചെ​യ്യും.

അ​തേ​സ​മ​യം,​ ഒ​ന്‍​പ​താം ദി​വ​സ​വും ദുരന്തഭൂമിയിൽ തി​ര​ച്ചി​ല്‍ തു​ട​രും. ബു​ധ​നാ​ഴ്ച വി​വി​ധ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​മാ​ര്‍ ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. നേ​ര​ത്തെ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​ട​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും.

സ​ണ്‍​റൈ​സ് വാ​ലി​യി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ഇ​ന്നും ഉ​ണ്ടാ​കും. സൂ​ചി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഇ​റ​ങ്ങി​യ പ്ര​ത്യേ​ക സം​ഘം ഇ​ന്ന് ആ​റു കി​ലോ​മീ​റ്റ​ര്‍ ദൂ​രം പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കും.

അ​തേ​സ​മ​യം, ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ന​ഷ്ട​പ്പെ​ട്ട റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ ഇ​ന്നുമു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ള്‍ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ശേ​ഖ​രി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.