ജാ​ര്‍​ഖ​ണ്ഡ്: മു​ന്‍​മു​ഖ്യ​മ​ന്ത്രി ചം​പ​യ് സോ​റ​ന്‍ ഇ​നി മ​ന്ത്രി
Monday, July 8, 2024 5:28 PM IST
റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡ് മു​ന്‍​മു​ഖ്യ​മ​ന്ത്രി ചം​പ​യ് സോ​റ​ന്‍ ഹേ​മ​ന്ത് സോ​റ​ന്‍ മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ഗ​വ​ര്‍​ണ​ര്‍ സി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു.

രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ചം​പ​യ് സോ​റ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ചം​പ​യ്‌​ക്കൊ​പ്പം മ​റ്റ് 10 പേ​രും മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ജൂ​ലൈ മൂ​ന്നി​നാ​ണ് ചം​പ​യ് സോ​റ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച​ത്. ഹേ​മ​ന്ത് സോ​റ​ന് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​യ്ക്ക് തി​രി​ച്ചെ​ത്തു​ന്ന​തി​നാ​ണ് അ​ദ്ദേ​ഹം രാ​ജി​വ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ഹേ​മ​ന്ത് സോ​റ​ന്‍ ഇ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ വി​ശ്വാ​സ​വോ​ട്ട് നേ​ടി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ ന​ട​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.