ടി20 ​ലോ​ക​ക​പ്പ്:​ബം​ഗ്ലാ​ദേ​ശി​ന് 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം
Saturday, June 22, 2024 9:48 PM IST
ആ​ന്റി​ഗ്വ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യ്‌​ക്കെ​തി​രാ​യ സൂ​പ്പ​ര്‍ എ​ട്ട് മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശി​ന് 197 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 196 റ​ണ്‍​സെ​ടു​ത്തു.

അ​ര്‍​ദ്ധ​സെ​ഞ്ചു​റി നേ​ടി​യ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്‌​സ്‌​കോ​റ​ര്‍. പു​റ​ത്താ​കാ​തെ 27 പ​ന്തി​ല്‍ 50 റ​ണ്‍​സാ​ണ് പാ​ണ്ഡ്യ​യെ​ടു​ത്ത​ത്. വിരാട് കോഹ്‌ലി,റിഷഭ് പ​ന്ത്,ശി​വം ദു​ബെ എ​ന്നി​വ​രും തി​ള​ങ്ങി.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി റി​ഷാ​ദ് ഹൊ​സെ​യ്‌​നും,ത​ന്‍​സിം ഹ​സ​ന്‍ ശ​കീ​ബും ര​ണ്ട് വി​ക്ക​റ്റു​ക​ള്‍ വീ​തം വീ​ഴ്ത്തി.

RELATED NEWS