കോ​ഴി​ക്കോ​ട് ച​ക്കി​ട്ട​പാ​റ​യി​ൽ പു​ലി വ​ള​ർ​ത്തു​പ​ട്ടി​ക​ളെ ആ​ക്ര​മി​ച്ചു
Friday, March 8, 2024 2:26 AM IST
കോ​ഴി​ക്കോ​ട്: ച​ക്കി​ട്ട​പാ​റ​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി. ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട് മാ​വ​ട്ട​ത്താ​ണ് പു​ലി​യി​റ​ങ്ങി​യ​ത്. കൂ​ട്ടി​ല​ട​ച്ചി​രു​ന്ന ര​ണ്ട് വ​ള​ര്‍​ത്തു​പ​ട്ടി​ക​ളെ പു​ലി ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ചു.

പെ​രു​വ​ണ്ണാ​മൂ​ഴി ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഓ​ഫീ​സ​ര്‍ ഇ. ​ബൈ​ജു​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം പ​രി​ശോ​ധി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി പൂ​ഴി​ത്തോ​ട് കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പ​ത്ത് വ​ച്ച് പു​ലി​യെ ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി പ​റ​ഞ്ഞു.

സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ന്ന് ചാ​ടി​യ പു​ലി റോ​ഡി​ലൂ​ടെ അ​ടു​ത്ത പ​റ​മ്പി​ലേ​ക്ക് ഓ​ടി​പ്പോ​യെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി പ​റ​ഞ്ഞ​ത്. പു​ലി​യി​റ​ങ്ങി​യ​തോ​ടെ അ​ധി​കൃ​ത​ര്‍ ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​താ​നി​ര്‍​ദേ​ശം ന​ല്‍​കി.

RELATED NEWS