പ​ത്ത​നം​തി​ട്ട​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം
Wednesday, February 28, 2024 6:33 PM IST
പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ർ പൂ​മ​രു​തി​ക്കു​ഴി​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം. പ​ശു​വി​നെ​യാ​ണ് വ​ന്യ​ജീ​വി ആ​ക്ര​മി​ച്ച​ത്. പു​ലി​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ അ​ടു​ത്തി​ടെ വ​ന്യ​ജീ​വി ആ​ക്ര​മ​ണം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. വ​യ​നാ​ട്ടി​ലും പ​ത്ത​നം​തി​ട്ട​യി​ലും ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ലും വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

ആ​ക്ര​മ​ണ​സ്വ​ഭാ​വ​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ നി​യ​മ ഭേ​ദ​ഗ​തി ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ക്കാ​ര്യ​ത്തി​ൽ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ന് ഇ​പ്പോ​ൾ​ത്ത​ന്നെ അ​ധി​കാ​ര​മു​ണ്ടെ​ന്നും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ്ര യാ​ദ​വ് പ​റ​ഞ്ഞി​രു​ന്നു. സം​സ്ഥാ​ന​മാ​ണ് ഇ​ക്കാ​ര‍്യ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തെ​ന്നും ഭൂ​പേ​ന്ദ്ര യാ​ദ​വ് വ്യക്തമാക്കിയിരുന്നു.

RELATED NEWS