81.5 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ ആ​ധാ​ർ, പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ഡാ​ർ​ക്ക് വെ​ബി​ൽ
Tuesday, October 31, 2023 7:09 AM IST
ന്യൂ​ഡ​ൽ​ഹി: 81.5 കോ​ടി ഇ​ന്ത്യ​ക്കാ​രു​ടെ ആ​ധാ​ർ അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ത്ര​യ​ധി​കം ഇ​ന്ത്യ​ക്കാ​രു​ടെ ആ​ധാ​ർ, പാ​സ്പോ​ർ​ട്ട് ഡാ​ർ​ക് വെ​ബി​ൽ വി​ൽ​പ​ന​യ്ക്കു വ​ച്ചി​രു​ന്ന​താ​യി യു​എ​സ് സൈ​ബ​ർ സു​ര​ക്ഷാ ഏ​ജ​ൻ​സി​യാ​യ റീ​സെ​ക്യൂ​രി​റ്റി​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‘pwn0001’ എ​ന്ന പേ​രി​ലു​ള്ള ‘എ​ക്സ്’ പ്രൊ​ഫൈ​ലി​ലൂ​ടെ ഇ​ക്കാ​ര്യം പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

പേ​ര്, ആ​ധാ​ർ, പാ​സ്പോ​ർ​ട്ട് വി​വ​രം, ഫോ​ൺ ന​മ്പ​ർ, വി​ലാ​സം, പ്രാ​യം, ജെ​ൻ​ഡ​ർ, ര​ക്ഷി​താ​വി​ന്‍റെ പേ​ര് എ​ന്നി​വ​യ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ഇ​തി​ലു​ണ്ടെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. 80,000 യു​എ​സ് ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 66.61 ല​ക്ഷം രൂ​പ) ഈ ​വി​വ​ര​ശേ​ഖ​ര​ത്തി​നു വി​ല​യി​ട്ടി​രു​ന്ന​ത്.

കോ​വി​ഡ് പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച്(​ഐ​സി​എം​ആ​ർ ) ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ളാ​ണി​വ​യെ​ന്നും സം​ശ​യി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല.

ഇ​തു സം​ബ​ന്ധി​ച്ച് ഐ​ടി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള കം​പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്പോ​ൺ​സ് ടീം (​സെ​ർ​ട്ട്–​ഇ​ൻ) ഐ​സി​എം​ആ​റി​നെ വി​വ​ര​മ​റി​യി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

2022 ന​വം​ബ​ർ 30ന് ​ഐ​സി​എം​ആ​റി​നു നേ​രെ വ​മ്പ​ൻ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു ശ്ര​മം ന​ട​ന്നി​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ട​യി​ൽ ആ​റാ​യി​ര​ത്തോ​ളം ഹാ​ക്കിം​ഗ് ശ്ര​മ​ങ്ങ​ളു​ണ്ടാ​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഹോ​ങ്കോം​ഗി​ൽ നി​ന്നു ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യ ഒ​രു ഐ​പി വി​ലാ​സം വ​ഴി​യാ​ണ് ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​തെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. പി​ന്നി​ൽ ചൈ​ന​യാ​ണോ​യെ​ന്നും സം​ശ​യ​മു​യ​ർ​ന്നി​രു​ന്നു.

കോ​വി​ഡ് വാ​ക്സീ​നെ​ടു​ക്കാ​നാ​യി കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ ആ​ർ​ക്കു​മെ​ടു​ക്കാ​ൻ പാ​ക​ത്തി​ൽ ടെ​ലി​ഗ്രാം ആ​പ്പി​ൽ ല​ഭ്യ​മാ​യ​ത് വി​വാ​ദ​മാ​യി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.