ഹ​ർ​ലി​ൻ ഡി​യോ​ളി​നു സെ​ഞ്ചു​റി; ഇ​ന്ത്യ​ക്കു വ​ൻ ജ​യം, പ​ര​ന്പ​ര
ഹ​ർ​ലി​ൻ ഡി​യോ​ളി​നു സെ​ഞ്ചു​റി;  ഇ​ന്ത്യ​ക്കു വ​ൻ ജ​യം, പ​ര​ന്പ​ര
Wednesday, December 25, 2024 4:39 AM IST
വ​ഡോ​ദ​ര: ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ​ക്കു കൂ​റ്റ​ൻ ജ​യം. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു 115 റ​ണ്‍​സ് ജ​യം. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര ഇ​ന്ത്യ 2-0ന് ​സ്വ​ന്ത​മാ​ക്കി.

ഹ​ർ​ലി​ൻ ഡി​യോ​ളി​ന്‍റെ ക​ന്നി ഏ​ക​ദി​ന സെ​ഞ്ചു​റി (115) മി​ക​വി​ൽ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 358 റ​ണ്‍​സ് നേ​ടി. അ​ർ​ധ സെ​ഞ്ചു​റി​ക​ളു​മാ​യി സ്മൃ​തി മ​ന്ദാ​ന (53), പ്ര​തീ​ക റാ​വ​ൽ (76), ജെ​മി​മ റോ​ഡ്രി​ഗ​സ് (52) എ​ന്നി​വ​രും തി​ള​ങ്ങി. 103 പ​ന്ത് നേ​രി​ട്ട ഡി​യോ​ളി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് 16 ഫോ​റു​ക​ളാ​ണ് പി​റ​ന്ന​ത്.


മ​റു​പ​ടി ബാ​റ്റിം​ഗി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് 46.2 ഓ​വ​റി​ൽ 243 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ക്യാ​പ്റ്റ​ൻ ഹെ​യ്‌ലി മാ​ത്യൂ​സ് (106) ടോ​പ് സ്കോ​റാ​യി. പ്രി​യ മി​ശ്ര മൂ​ന്നും ദീ​പ്തി ശ​ർ​മ, ടൈ​റ്റ​സ് സ​ദ്ധു, പ്ര​തീ​ക റാ​വ​ൽ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.