കണക്കു തീർത്തു
കണക്കു തീർത്തു
Monday, July 8, 2024 1:23 AM IST
ഹ​​രാ​​രെ: സിം​​ബാ​​ബ്‌വെയ്ക്കെ​​തി​​രേ​​യു​​ള്ള അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ 100 റ​​ണ്‍​സി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യ​​ത്തോ​​ടെ ഇ​​ന്ത്യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ലെ അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി​​ക്കു ക​​ണ​​ക്കു​​തീ​​ർ​​ത്തു. അ​​ര​​ങ്ങേ​​റ്റ അ​​ന്താ​​രാ​​ഷ്‌ട്ര ട്വ​​ന്‍റി-20​​യി​​ൽ പൂ​​ജ്യ​​ത്തി​​നു പു​​റ​​ത്താ​​യ അ​​ഭി​​ഷേ​​ക് ശ​​ർ​​മ (47 പ​​ന്തി​​ൽ 100 റ​​ണ്‍​സ്) ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ നേ​​ടി​​യ സെ​​ഞ്ചു​​റി മി​​ക​​വി​​ൽ ഇ​​ന്ത്യ 20 ഓ​​വ​​റി​​ൽ ര​​ണ്ട് വി​​ക്ക​​റ്റി​​ന് 234 റ​​ണ്‍​സ് നേ​​ടി. മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ സിം​​ബാ​​ബ്‌വെ 18.4 ​​ഓ​​വ​​റി​​ൽ 134 റ​​ണ്‍​സി​​ന് എ​​ല്ലാ​​വ​​രും പു​​റ​​ത്താ​​യി.

ടോ​​സ് നേ​​ടി ബാ​​റ്റ് ചെ​​യ്ത ഇ​​ന്ത്യ​​ക്ക് ര​​ണ്ടാം ഓ​​വ​​റി​​ൽ നാ​​യ​​ക​​ൻ ശു​​ഭ്മാ​​ൻ ഗി​​ല്ലി​​നെ (2) ന​​ഷ്ട​​മാ​​യി. പി​​ന്നീ​​ട് അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യും ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌വ‌ാ​​ദും (47 പ​​ന്തി​​ൽ 77 നോട്ടൗട്ട്) സിം​​ബാ​​ബ്‌വെ ​​ബൗ​​ളിം​​ഗ് നി​​ര​​യെ ത​​ക​​ർ​​ത്ത​​ത്. ഇ​​രു​​വ​​രും 76 പ​​ന്തി​​ൽ 137 റ​​ണ്‍​സാ​​ണ് ര​​ണ്ടാം വി​​ക്ക​​റ്റ് കൂ​​ട്ടു​​കെ​​ട്ടി​​ൽ നേ​​ടി​​യ​​ത്. റി​​ങ്കു സിം​​ഗും ഗെ​​യ്ക്‌വാ​​ദും ചേ​​ർ​​ന്ന് സിം​​ബാ​​ബ്‌വെ ​​ബൗ​​ള​​ർ​​മാ​​രെ ക​​ട​​ന്നാ​​ക്ര​​മി​​ച്ച​​തോ​​ടെ സ്കോ​​ർ കു​​തി​​ച്ചു. 22 പ​​ന്തി​​ൽ 48 റ​​ണ്‍​സ് നേ​​ടി​​യ റി​​ങ്കു സിം​​ഗും പുറ ത്താകാതെ നിന്നു.


വ​​ൻ സ്കോ​​റി​​ലേ​​ക്കു മ​​റു​​പ​​ടി ന​​ല്കാ​​നെ​​ത്തി​​യ സിം​​ബാ​​ബ്‌വെയ്ക്ക് ആ​​ദ്യ ഓ​​വ​​റി​​ന്‍റെ മൂ​​ന്നാം പ​​ന്തി​​ൽ ഇ​​ന്ന​​സെ​​ന്‍റ് കെ​​യ​​യെ (4) ന​​ഷ്ട​​മാ​​യി. പി​​ന്നീ​​ട് വെ​​സ്ലി മ​​ദെ​​വെ​​രെ​​യും (43 ) ബ്ര​​യ​​ൻ ബെ​​ന്ന​​റ്റും (9 പ​​ന്തി​​ൽ 26) ഇ​​ന്ത്യ ബൗ​​ള​​ർ​​മാ​​രെ ക​​ട​​ന്നാ​​ക്ര​​മി​​ച്ചു. ബെ​​ന്ന​​റ്റി​​നെ പു​​റ​​ത്താ​​ക്കി മു​​കേ​​ഷ് കു​​മാ​​ർ ഇ​​ന്ത്യ​​യെ മ​​ത്സ​​ര​​ത്തി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​ച്ചു. മു​​കേ​​ഷ് കു​​മാ​​റും ആ​​വേ​​ശ് ഖാ​​നും മൂ​​ന്നു വി​​ക്ക​​റ്റ് വീ​​ത​​വും ര​​വി ബി​​ഷ്ണോ​​യി ര​​ണ്ടു വി​​ക്ക​​റ്റും നേ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.