Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇന്ത്യയുടെ പുരുഷ-വനിതാ ട...
ഇന്ത്യ x പാക് പോരാട്ടം ഇന്ന്
വനിതാ ട്വന്റി-20 ലോകകപ്പ് : ഓസീസ് ...
സീനിയർ ബാസ്കറ്റ്ബോൾ: തിരുവനന്ത...
27 വർഷത്തിനു ശേഷം ഇറാനി മും...
വന്പൻ മുന്നേറ്റം
Previous
Next
Sports News
Click here for detailed news of all items
കാണ്‍പുർ ടെസ്റ്റിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
Wednesday, October 2, 2024 2:11 AM IST
കാണ്‍പുർ: മഴ തുടങ്ങിവച്ച പ്രശ്നം ഇന്ത്യൻ ക്രിക്കറ്റ് ടീം തല്ലിത്തീർത്തു. കാണ്‍പുർ ടെസ്റ്റിൽ ട്വന്റി-20 മോഡൽ ബാറ്റിംഗുമായി ടീം ഇന്ത്യ കളം നിറഞ്ഞപ്പോൾ മഴയത്തൊരു സമനില എന്ന ബംഗ്ലാദേശ് സ്വപ്നം ഒലിച്ചുപോയി.
ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ഏഴു വിക്കറ്റ് ജയം സ്വന്തമാക്കിയ ഇന്ത്യ, ബംഗ്ലാദേശിനെതിരായ രണ്ടു മത്സര പരന്പര 2-0നു സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കു ജയിക്കാൻ 95 റണ്‍സ് മതിയായിരുന്നു. ആക്രമണ ബാറ്റിംഗ് കാഴ്ചവച്ച ഇന്ത്യ, 17.2 ഓവറിൽ ജയത്തിലെത്തി.
മഴയെത്തുടർന്ന് ഒന്നാംദിനം വെറും 35 ഓവർ മാത്രം കളിച്ച, രണ്ടും മൂന്നുംദിനങ്ങളിൽ ഒരു പന്തുപോലും എറിയാതിരുന്ന മത്സരത്തിലാണ് ബംഗ്ലാദേശിനെ ഇന്ത്യ തല്ലിത്തീർത്തത്. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കുറവ് പന്തു നേരിട്ട് ജയത്തിലെത്തുന്നതിൽ നാലാം സ്ഥാനത്തും കാണ്‍പുർ ടെസ്റ്റ് എത്തി.
സ്കോർ: ബംഗ്ലാദേശ് 233, 146. ഇന്ത്യ 285/9 ഡിക്ലയേർഡ്, 98/3. ബൗളർമാർ നൽകിയ മുൻതൂക്കം നഷ്ടപ്പെടുത്താതെ തല്ലിത്തീർപ്പുകൽപ്പിക്കുക എന്നതായിരുന്നു ടീം ഇന്ത്യയുടെ തന്ത്രമെന്നു മത്സരശേഷം ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തമാക്കി. 7.36 ആയിരുന്നു കാണ്‍പുർ ഗ്രീൻ പാർക്കിൽ ഇന്ത്യയുടെ റണ്‍ റേറ്റ്, ടെസ്റ്റ് ചരിത്രത്തിലെ ലോക റിക്കാർഡാണിത്.
ജയ്സ്വാൾ ആക്രമണം
ഒന്നാം ഇന്നിംഗ്സിൽ 51 പന്തിൽ 72 റണ്‍സ് നേടിയ ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ രണ്ടാം ഇന്നിംഗ്സിലും തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ചു. 45 പന്തിൽ 51 റണ്‍സ് നേടിയാണ് രണ്ടാം ഇന്നിംഗ്സിൽ ജയ്സ്വാൾ ക്രീസ് വിട്ടത്. ഒന്നാം ഇന്നിംഗ്സിൽ 141.17ഉം രണ്ടാം ഇന്നിംഗ്സിൽ 114.28ഉം ആയിരുന്നു ജയ്സ്വാളിന്റെ സ്ട്രൈക്ക് റേറ്റ്. ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സിലും 50ൽ താഴെ പന്തിൽ അർധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റിക്കാർഡും ജയ്സ്വാൾ സ്വന്തമാക്കി.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 26 റണ്‍സ് എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് അഞ്ചാംദിനം പുനരാരംഭിച്ച ബംഗ്ലാദേശിന് അധികനേരം ക്രീസിൽ ചെലവഴിക്കാൻ സാധിച്ചില്ല. 101 പന്തിൽ 50 റണ്‍സ് നേടിയ ഷാദ്മാൻ ഇസ്ലാമായിരുന്നു ബംഗ്ലാ ഇന്നിംഗ്സിലെ ടോപ് സ്കോറർ. മുഷ്ഫിഖുർ റഹീം 37 റണ്‍സ് നേടി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ (3/17), ആർ. അശ്വിൻ (3/50), രവീന്ദ്ര ജഡേജ (3/34) എന്നിവർ ബംഗ്ലാദേശിനെ 146ൽ എറിഞ്ഞിട്ടു. അതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 95 റണ്‍സ്.
രണ്ട് ഓവറിൽ 18, അഞ്ച് ഓവറിൽ 35/2, 10 ഓവറിൽ 64/2 എന്നിങ്ങനെ ഇന്നിംഗ്സിലെ പന്തിനേക്കാൾ മുന്നിൽ ഇന്ത്യൻ സ്കോർ കുതിച്ചു. ഏഴു പന്തിൽ എട്ടു റണ്‍സ് നേടിയ രോഹിത് ശർമയും 10 പന്തിൽ ആറു റണ്‍സുമായി ശുഭ്മാൻ ഗില്ലും 4.5 ഓവറിൽ 34 റണ്‍സിൽ നിൽക്കേ മടങ്ങി. വിരാട് കോഹ്ലി (37 പന്തിൽ 26 നോട്ടൗട്ട്) ജയ്സ്വാൾ സഖ്യം സ്കോർ 92ൽ എത്തിയശേഷമാണ് പിരിഞ്ഞത്. കോഹ് ലിക്കൊപ്പം അഞ്ചു പന്തിൽ നാലു റണ്‍സുമായി ഋഷഭ് പന്തും പുറത്താകാതെ നിന്നു.
312 പന്തും 18-ാം പരന്പരയും
കാണ്‍പുർ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി ഇന്ത്യ വെറും 312 പന്തു മാത്രം നേരിട്ടാണ് ജയത്തിലെത്തിയത്. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കുറവു പന്തു നേരിട്ട് ജയത്തിലെത്തിയതിൽ നാലാം സ്ഥാനത്താണിത്. 2024ൽ ഇന്ത്യ ഇതു രണ്ടാം തവണയാണ് ചുരുങ്ങിയ പന്തിൽ ജയം നേടുന്ന റിക്കാർഡ് ബുക്കിൽ ഇടംനേടുന്നതെന്നതും ശ്രദ്ധേയം. ജനുവരിയിൽ കേപ്ടൗണിൽവച്ച് ദക്ഷിണാഫ്രിക്കയ്ക്കെതിരേ 281 പന്തിൽ ഇന്ത്യ ജയം നേടിയിരുന്നു.
1935 ജനുവരി രണ്ടിന് വെസ്റ്റ് ഇൻഡീസിനെതിരേ 276 പന്തിൽ ഇംഗ്ലണ്ട് ജയം നേടിയതാണ് റിക്കാർഡ്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നേടിയ 281 പന്തിലെ ജയമാണ് രണ്ടാമത്. ബംഗ്ലാദേശിനെതിരായ 312 പന്തിലെ ജയം നാലാം സ്ഥാനത്തുണ്ട്.
ഇന്ത്യയുടെ തുടർച്ചയായ 18-ാം ഹോം സീരീസ് നേട്ടമാണിത്. 2012ൽ ഇംഗ്ലണ്ടിനെതിരേ പരന്പര നഷ്ടപ്പെട്ട ശേഷം ഹോം ടെസ്റ്റിൽ ഇന്ത്യ ഇതുവരെ ട്രോഫി കൈവിട്ടിട്ടില്ല. മാത്രമല്ല, 2021-22ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോൽവിക്കുശേഷം സ്വദേശത്തും വിദേശത്തും ഇന്ത്യ ടെസ്റ്റ് പരന്പര പരാജയപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയം. ജയ്സ്വാളാണ് പ്ലെയർ ഓഫ് ദ മാച്ച്. ആർ. അശ്വിൻ പ്ലെയർ ഓഫ് ദ സീരീസ് ആയി.
15:
ബംഗ്ലാദേശിനെതിരേ ഇന്ത്യ തോൽവി ഇല്ലാതെ 15 ടെസ്റ്റ് മത്സരങ്ങൾ പൂർത്തിയാക്കി. അതിൽ 13 എണ്ണത്തിലും ഇന്ത്യക്കാണ് ജയം.
7.36:
കാണ്‍പുർ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലുമായി ഇന്ത്യയുടെ റണ്‍ റേറ്റ് 7.36. ടെസ്റ്റ് ചരിത്രത്തിൽ 300ൽ അധികം റണ്‍സ് നേടുന്ന ടീമുകളിൽ ഏറ്റവും കൂടുതൽ റണ്‍ റേറ്റാണിത്. 2005ൽ സിംബാബ്വെയ്ക്കെതിരേ 6.80 റണ്‍ റേറ്റിൽ ദക്ഷിണാഫ്രിക്ക ജയം നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
1040:
കാണ്‍പുർ ടെസ്റ്റിൽ ആകെ എറിഞ്ഞ പന്ത് 1040. അഞ്ചാംദിനം വരെ നീണ്ട്, ഫലം കണ്ടെത്തിയതിൽ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ മൂന്നാമത് ടെസ്റ്റാണിത്.
128.12:
കാണ്‍പുരിൽ ജയശ്വി ജയ്സ്വാളിന്റെ സ്ട്രൈക്ക് റേറ്റ് 128.12. പുരുഷ ടെസ്റ്റ് ചരിത്രത്തിൽ രണ്ട് ഇന്നിംഗ്സിലും 50+ സ്കോർ ഉള്ള ബാറ്റർമാരിൽ മൂന്നാമത്തെ ഉയർന്ന സ്ട്രൈക്ക് റേറ്റാണിത്. 2017ൽ സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ പാക്കിസ്ഥാനെതിരേ കുറിച്ച 137.7 ആണ് ഒന്നാം സ്ഥാനത്ത്.
11:
ആർ. അശ്വിന്റെ 11-ാമത് പ്ലെയർ ഓഫ് ദ സീരീസ് പുരസ്കാരം. പുരുഷ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ സീരീസ് നേടുന്നതിൽ ശ്രീലങ്കയുടെ മുൻതാരം മുത്തയ്യ മുരളീധരന് ഒപ്പം അശ്വിൻ എത്തി.
രോഹിത് സ്പീക്കിംഗ്
“മത്സരത്തിന്റെ രണ്ടരദിവസം മഴയിൽ നഷ്ടപ്പെട്ടതോടെ എങ്ങനെ ഗെയിം മുന്നോട്ടു കൊണ്ടുപോകാം എന്നതായിരുന്നു ഞങ്ങളുടെ (ടീംഇന്ത്യ) ചിന്ത. നാലാംദിനം മൈതാനത്ത് എത്തിയപ്പോൾ അവരെ (ബംഗ്ലാദേശ്) വേഗത്തിൽ പുറത്താക്കുക എന്നതായിരുന്നു ഉദ്ദേശ്യം. 230കളിൽ അവർ പുറത്തായപ്പോൾ ഞങ്ങൾ മറ്റൊന്നു തീരുമാനിച്ചു. റണ്‍സ് എടുക്കുന്നതു മാത്രമല്ല, എത്രമാത്രം ഓവർ അവർക്കെതിരേ രണ്ടാം ഇന്നിംഗ്സിൽ എറിയാം എന്നായി ഞങ്ങളുടെ ചിന്ത. അതോടെ ഒന്നാം ഇന്നിംഗ്സിൽ റണ്‍റേറ്റ് ഉയർത്തുന്നതിലേക്കു ഞങ്ങൾ ഫോക്കസ് ചെയ്തു. ശരിക്കും അതൊരു റിസ്ക്കായിരുന്നു. കാരണം, വേഗത്തിൽ പുറത്താകാനുള്ള സാധ്യതയുള്ള ആക്രമണ ശൈലിയായിരുന്നു സ്വീകരിച്ചത്. 100-150 റണ്‍സിനുള്ളിൽ പുറത്തായാൽപോലും മത്സരത്തിൽ ഒരു ഫലം ഉണ്ടാക്കുക എന്നതായിരുന്നു ഞങ്ങളുടെ ചിന്ത.”
ഇന്ത്യ നന്പർ 1
ദുബായ്/കാണ്‍പുർ: ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരന്പര 2-0നു സ്വന്തമാക്കിയ ഇന്ത്യ, ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. ഇന്ത്യ 74.24 പോയിന്റ് ശതമാനത്തോടെയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയ (62.50), ശ്രീലങ്ക (55.56), ഇംഗ്ലണ്ട് (42.19) ടീമുകളാണ് പട്ടികയിൽ ഇന്ത്യക്കു പിന്നിൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യയുടെ പുരുഷ-വനിതാ ട്വന്റി-20 ക്രിക്കറ്റ് ടീമുകൾ ഇന്നു കളത്തിൽ
ഇന്ത്യ x പാക് പോരാട്ടം ഇന്ന്
വനിതാ ട്വന്റി-20 ലോകകപ്പ് : ഓസീസ് ആധിപത്യം
സീനിയർ ബാസ്കറ്റ്ബോൾ: തിരുവനന്തപുരത്തിന് ഇരട്ട ഫൈനൽ
27 വർഷത്തിനു ശേഷം ഇറാനി മുംബൈക്ക്
വന്പൻ മുന്നേറ്റം
ബഗാൻ മിന്നി
കണ്ണൂർ ജയം
സീനിയർ വനിതാ ഫുട്ബോൾ: കേരളത്തിനു ജയം
തോറ്റു തുടങ്ങി ; വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്കു തോൽവി
മാസ് മ്ലാബ
മഗ്വെയർ ഗോളിൽ മാഞ്ചസ്റ്റർ
സെമി ചിത്രം തെളിഞ്ഞു
ടീം ഇന്ത്യ ഫീൽഡിൽ
ജിസ്മോൻ ഡെപ്യൂട്ടി ചീഫ് അർബിറ്റർ
മുംബൈക്കു തിരിച്ചടി
ബൊപ്പണ്ണ സഖ്യം പ്രീക്വാർട്ടറിൽ
ത്രില്ലർ ടൈ
രക്ഷയില്ലാ... കേരള ബ്ലാസ്റ്റേഴ്സ് 2-2 ഒഡീഷ എഫ്സി
മെസി മാനിയ; മയാമിക്കു രണ്ടാം ട്രോഫി
എട്ടു നിലയിൽ പൊട്ടി
ഇന്നിന്ത്യ; ഇന്ത്യ x ന്യൂസിലൻഡ് പോരാട്ടം ഇന്ന്
10 വർഷത്തിനുശേഷം ബംഗ്ല ജയം
ശ്രീജേഷ് ഹോക്കി ലീഗിലും കളിക്കില്ല
ഈശ്വരന്റെ മറുപടി
ഇനി നോക്കൗട്ട്
പെണ്പടവെട്ട്... ഐസിസി ട്വന്റി-20 വനിതാ ലോകകപ്പ് ക്രിക്കറ്റിന് ഇന്നു തുടക്കം
ബുംറ NO.1
വന്പന്മാർക്കു വൻജയം
ഇനാൻ തിളങ്ങി; ഇന്ത്യക്കു ജയം
ചരിത്രനേട്ടത്തിൽ സർഫറാസ്
ബ്ലാസ്റ്റേഴ്സിനു കലിംഗ യുദ്ധം
സമനില
കൊന്പനെ തളച്ചു
ബാസ്കറ്റ്: ക്വാർട്ടർ
സ്കൂൾ ഗെയിംസ് ബാസ്കറ്റ്ബോൾ: കോഴിക്കോടിന് കിരീടം
കാണ്‍പുർ ടെസ്റ്റിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
വൈഭവിനു സെഞ്ചുറി
ഫോഴ്സ ജയം
സമാസമം
ഈ ഗോൾ അച്ഛന്...
ഇറാനി: ട്രിപ്പിൾ ഫിഫ്റ്റി
കോഴിക്കോട് സെഞ്ചുറി
നാണംകെട്ട് യുണൈറ്റഡ്
ഗ്രീസ്മാൻ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു
വനിത ട്വന്റി 20 ലോകകപ്പ്: ഇനി രണ്ടു ദിനംകൂടി
മാഡ്രിഡ് ഡർബി സമനിലയിൽ
മോഹൻബഗാൻ കളിക്കില്ല
ജയിക്കുമോ?
എഫ്രേംസ്, ലിറ്റിൽ ഫ്ളവർ ജേതാക്കൾ
ഇന്ത്യയുടെ പുരുഷ-വനിതാ ട്വന്റി-20 ക്രിക്കറ്റ് ടീമുകൾ ഇന്നു കളത്തിൽ
ഇന്ത്യ x പാക് പോരാട്ടം ഇന്ന്
വനിതാ ട്വന്റി-20 ലോകകപ്പ് : ഓസീസ് ആധിപത്യം
സീനിയർ ബാസ്കറ്റ്ബോൾ: തിരുവനന്തപുരത്തിന് ഇരട്ട ഫൈനൽ
27 വർഷത്തിനു ശേഷം ഇറാനി മുംബൈക്ക്
വന്പൻ മുന്നേറ്റം
ബഗാൻ മിന്നി
കണ്ണൂർ ജയം
സീനിയർ വനിതാ ഫുട്ബോൾ: കേരളത്തിനു ജയം
തോറ്റു തുടങ്ങി ; വനിതാ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്കു തോൽവി
മാസ് മ്ലാബ
മഗ്വെയർ ഗോളിൽ മാഞ്ചസ്റ്റർ
സെമി ചിത്രം തെളിഞ്ഞു
ടീം ഇന്ത്യ ഫീൽഡിൽ
ജിസ്മോൻ ഡെപ്യൂട്ടി ചീഫ് അർബിറ്റർ
മുംബൈക്കു തിരിച്ചടി
ബൊപ്പണ്ണ സഖ്യം പ്രീക്വാർട്ടറിൽ
ത്രില്ലർ ടൈ
രക്ഷയില്ലാ... കേരള ബ്ലാസ്റ്റേഴ്സ് 2-2 ഒഡീഷ എഫ്സി
മെസി മാനിയ; മയാമിക്കു രണ്ടാം ട്രോഫി
എട്ടു നിലയിൽ പൊട്ടി
ഇന്നിന്ത്യ; ഇന്ത്യ x ന്യൂസിലൻഡ് പോരാട്ടം ഇന്ന്
10 വർഷത്തിനുശേഷം ബംഗ്ല ജയം
ശ്രീജേഷ് ഹോക്കി ലീഗിലും കളിക്കില്ല
ഈശ്വരന്റെ മറുപടി
ഇനി നോക്കൗട്ട്
പെണ്പടവെട്ട്... ഐസിസി ട്വന്റി-20 വനിതാ ലോകകപ്പ് ക്രിക്കറ്റിന് ഇന്നു തുടക്കം
ബുംറ NO.1
വന്പന്മാർക്കു വൻജയം
ഇനാൻ തിളങ്ങി; ഇന്ത്യക്കു ജയം
ചരിത്രനേട്ടത്തിൽ സർഫറാസ്
ബ്ലാസ്റ്റേഴ്സിനു കലിംഗ യുദ്ധം
സമനില
കൊന്പനെ തളച്ചു
ബാസ്കറ്റ്: ക്വാർട്ടർ
സ്കൂൾ ഗെയിംസ് ബാസ്കറ്റ്ബോൾ: കോഴിക്കോടിന് കിരീടം
കാണ്‍പുർ ടെസ്റ്റിൽ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
വൈഭവിനു സെഞ്ചുറി
ഫോഴ്സ ജയം
സമാസമം
ഈ ഗോൾ അച്ഛന്...
ഇറാനി: ട്രിപ്പിൾ ഫിഫ്റ്റി
കോഴിക്കോട് സെഞ്ചുറി
നാണംകെട്ട് യുണൈറ്റഡ്
ഗ്രീസ്മാൻ അന്താരാഷ്ട്ര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു
വനിത ട്വന്റി 20 ലോകകപ്പ്: ഇനി രണ്ടു ദിനംകൂടി
മാഡ്രിഡ് ഡർബി സമനിലയിൽ
മോഹൻബഗാൻ കളിക്കില്ല
ജയിക്കുമോ?
എഫ്രേംസ്, ലിറ്റിൽ ഫ്ളവർ ജേതാക്കൾ
Latest News
നടപടി വെറും പ്രഹസനം; നാളെ നിയമസഭയിൽ കാണാമെന്ന് പ്രതിപക്ഷ നേതാവ്
ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി; ഇന്ത്യയ്ക്ക് അനായാസ വിജയം
Latest News
നടപടി വെറും പ്രഹസനം; നാളെ നിയമസഭയിൽ കാണാമെന്ന് പ്രതിപക്ഷ നേതാവ്
ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി; ഇന്ത്യയ്ക്ക് അനായാസ വിജയം
More from other section
എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച അന്വേഷണ റിപ്പോർട്ട് കൈമാറി
Kerala
എക്സിറ്റ്പോളിൽ ഹരിയാന കോൺഗ്രസ് നേടും; ജമ്മു കാഷ്മീരിൽ തൂക്കുസഭ
National
ലബനനിൽ സമാധാനത്തിനായി അഭ്യർഥിച്ച് ബിഷപ് മൗനിർ ഖെയ്രള്ള
International
വിലവര്‍ധനവിന്റെ വക്കില്‍ ഹോട്ടലുകള്‍
Business
More from other section
എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച അന്വേഷണ റിപ്പോർട്ട് കൈമാറി
Kerala
എക്സിറ്റ്പോളിൽ ഹരിയാന കോൺഗ്രസ് നേടും; ജമ്മു കാഷ്മീരിൽ തൂക്കുസഭ
National
ലബനനിൽ സമാധാനത്തിനായി അഭ്യർഥിച്ച് ബിഷപ് മൗനിർ ഖെയ്രള്ള
International
വിലവര്‍ധനവിന്റെ വക്കില്‍ ഹോട്ടലുകള്‍
Business
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
ഷാർജ: ഐസിസി വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയയ്ക്ക് ആധികാ...
Top