ഗ്രാ​ൻ​ഡ് ഫി​നാ​ലെ
ഗ്രാ​ൻ​ഡ് ഫി​നാ​ലെ
Saturday, June 29, 2024 1:34 AM IST
ബാ​​ർ​​ബ​​ഡോ​​സ്: കു​​ട്ടി​​ക്രി​​ക്ക​​റ്റി​​ന്‍റെ ലോ​​ക​​ക​​പ്പ് ക​​ലാ​​ശ​​ക്കൊ​​ട്ട് വേ​​ദി​​യി​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ഇ​​ന്ത്യ​​യും എ​​യ്ഡ​​ൻ മാ​​ർ​​ക്രം ന​​യി​​ക്കു​​ന്ന ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ഇ​​ന്ന് നേ​​ർ​​ക്കു​​നേ​​ർ.

ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി എ​​ട്ടി​​ന് ബാ​​ർ​​ബ​​ഡോ​​സി​​ലെ കെ​​ൻ​​സിം​​ഗ്ട​​ണ്‍ ഓ​​വ​​ലി​​ലാ​​ണ് ഐ​​സി​​സി 2024 ട്വ​​ന്‍റി-20 ടൂ​​ർ​​ണ​​മെ​​ന്‍റിന്‍റെ ഗ്രാ​​ൻ​​ഡ് ഫി​​നാ​​ലെ.

ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​ക്കി​​ത് ര​​ണ്ടാം ഫൈ​​ന​​ലാ​​ണ്. 2007 പ്ര​​ഥ​​മ ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ​​തി​​നു​​ശേ​​ഷം ഇ​​ന്ത്യ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യം. മ​​റു​​വ​​ശ​​ത്ത് ട്വ​​ന്‍റി-20, ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പു​​ക​​ളി​​ലാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക​​ന്നി ഫൈ​​ന​​ലാ​​ണ്.

സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ന്ന ടീം ​​എ​​ന്ന പേ​രു​ദോ​ഷം ക​​ഴു​​കി​​ക്ക​​ള​​ഞ്ഞാ​​ണ് പ്രോ​​ട്ടീ​​സി​​ന്‍റെ വ​ര​വ്. ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പു​​ക​​ളി​​ലാ​​യി ഏ​​ഴു സെ​​മി തോ​​ൽ​​വി​​ക്കു​​ശേ​​ഷ​​മാ​​ണ് അ​​വ​​സാ​​ന നാ​​ല് എ​​ന്ന ക​​ട​​ന്പ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ക​​ട​​ന്ന​​തെ​​ന്ന​​താ​ണ് ശ്ര​​ദ്ധേ​​യം.

രോ​​ഹി​​ത് ശ​​ർ​​മ ന​​യി​​ക്കു​​ന്ന ഇ​​ന്ത്യ​​ക്ക് ഏ​​ഴു മാ​​സ​​ത്തി​​നി​​ടെ ര​​ണ്ടാം ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​വം​​ബ​​ർ 19ന് ​​അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ൽ ന​​ട​​ന്ന ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​ക്കു കാ​​ലി​​ട​​റി​​യി​​രു​​ന്നു.


ഈ ​​ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ഇ​തു​വ​രെ ഇ​​ന്ത്യ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും പ​​രാ​​ജ​​യ​​മ​​റി​​ഞ്ഞി​​ട്ടി​​ല്ല. ഗ്രൂ​​പ്പ് ഡി​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക സൂ​​പ്പ​​ർ എ​​ട്ടി​​ൽ ക​​ട​​ന്നു. സൂ​​പ്പ​​ർ എ​​ട്ട് ഗ്രൂ​​പ്പ് ര​​ണ്ടി​​ലും ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. സെ​​മി​​യി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ ഒ​​ന്പ​​തു വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി ഫൈ​​ന​​ലി​​ൽ.

ഇ​​ന്ത്യ ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​ന്മാ​​രാ​​യി സൂ​​പ്പ​​ർ എ​​ട്ടി​​ൽ പ്ര​​വേ​​ശി​​ച്ചു. സൂ​​പ്പ​​ർ എ​​ട്ട് ഗ്രൂ​​പ്പ് ഒ​​ന്നി​​ലും ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി. സെ​​മി​​യി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഇം​​ഗ്ല​​ണ്ടി​​നെ 68 റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ ക​​ലാ​​ശ​​ക്കൊ​​ട്ടി​​നു ടി​​ക്ക​​റ്റെ​​ടു​​ത്ത​​ത്. 2013 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​ക്കു​​ശേ​​ഷം ഒ​​രു ഐ​​സി​​സി ട്രോ​​ഫി എ​​ന്ന ഇ​​ന്ത്യ​​ൻ സ്വ​​പ്നം പൂ​​വ​​ണി​​യു​​മോ എ​​ന്ന​​തി​നാ​​ണ് ആ​​രാ​​ധ​​ക​​ർ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.