മസ്ക് ലോക സന്പന്നൻ, ഇന്ത്യയിൽ ഒന്നാമത് മുകേഷ് അംബാനി, ട്രംപ് 700-ാം സ്ഥാനത്ത്
മസ്ക് ലോക സന്പന്നൻ, ഇന്ത്യയിൽ ഒന്നാമത്  മുകേഷ് അംബാനി, ട്രംപ് 700-ാം സ്ഥാനത്ത്
Thursday, April 3, 2025 12:13 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ​​​അ​​​തി​​​സ​​​ന്പ​​​ന്ന​​​രു​​​ടെ ആ​​​സ്ഥാ​​​ന​​​മെ​​​ന്ന പ​​​ദ​​​വി അ​​​മേ​​​രി​​​ക്ക നി​​​ല​​​നി​​​ർ​​​ത്തി. ഫോ​​​ബ്സ് മാ​​​ഗ​​​സി​​​ൻ പു​​​റ​​​ത്തു​​​വി​​​ട്ട ഈ ​​​വ​​​ർ​​​ഷ​​​ത്തെ ബി​​​ല്യ​​​ണ​​​യ​​​ർ (നൂ​​​റു കോ​​​ടി ഡോ​​​ള​​​ർ ആ​​സ്തി​​യു​​​ള്ള​​​വ​​​ർ) പ​​​ട്ടി​​​ക​​​യി​​​ൽ 902 പേ​​​രു​​​മാ​​​യി അ​​​മേ​​​രി​​​ക്ക ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു തു​​​ട​​​രു​​​ന്നു.

ചൈ​​​ന​​​യ്ക്കു പി​​​ന്നി​​​ൽ ഇ​​​ന്ത്യ മൂ​​​ന്നാം സ്ഥാ​​​നം നി​​​ല​​​നി​​​ർ​​​ത്തി. ലോ​​​ക​​​ത്തെ​​​ന്പാ​​​ടു​​​മുള്ള മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വ​​​രു​​​ന്ന ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ന്മാ​​​രു​​​ടെ ആ​​​സ്തി 16.1 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​ർ വ​​​രും.

10,000 കോ​ടി ഡോ​ള​റി​നു മു​ക​ളി​ൽ ആ​സ്തിയു​ള്ള 15 പേ​രി​ൽ 13ഉം ​അ​മേ​രി​ക്ക​ക്കാ​രാ​ണ്. ടെ​സ്‌​ല, സ്പേ​സ് എ​ക്സ് ക​ന്പ​നി​ക​ളു​ടെ ത​ല​വ​ൻ ഇ​ലോ​ൺ മ​സ്ക് (34,200 കോ​ടി ഡോ​ള​ർ), ഫേ​സ് ബു​ക്കി​ന്‍റെ മാ​ർ​ക്ക് സു​ക്ക​ർ​ബെ​ർ​ഗ് (21,600 കോ​ടി ഡോ​ള​ർ), ആ​മ​സോ​ൺ മേ​ധാ​വി ജെ​ഫ് ബെ​സോ​സ് (21,500 കോ​ടി ഡോ​ള​ർ) എ​ന്നി​ങ്ങ​നെ ലോ​ക​ത്തെ ആ​ദ്യ മൂ​ന്ന് അ​തി​സ​ന്പ​ന്ന​ർ അ​മേ​രി​ക്ക​ക്കാ​രാ​ണ്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് 510 കോ​ടി ഡോ​ള​റു​മാ​യി 700-ാം സ്ഥാ​ന​ത്തു​ണ്ട്.


ചൈ​ന​യി​ൽ 450 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രാ​ണു​ള്ള​ത്. ബൈ​റ്റ്ഡാ​ൻ​സി​ന്‍റെ ഉ​ട​മ ഷാം​ഗ് യി​മ്മിം​ഗ് (6,550 കോ​ടി ഡോ​ള​ർ) ആ​ണ് ചൈ​ന​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ന്ന​ർ.

ഇ​ന്ത്യ​യി​ൽ 205 ശ​ത​കോ​ടീ​ശ​ര​ന്മാ​രു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം 200 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. 9,250 കോ​ടി ഡോ​ള​റു​മാ​യി മു​കേ​ഷ് അംബാ​നി​യാ​ണ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ന്ന​ൻ. ആ​ഗോ​ള​ത​ല​ത്തി​ൽ മു​കേ​ഷി​ന് 18-ാം സ്ഥാ​ന​മാ​ണ്. 5,630 കോ​ടി ഡോ​ള​റു​ള്ള ഗൗ​തം അ​ദാ​നി​യാ​ണ് ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ സ​ന്പ​ന്ന​ൻ.

ജ​ർ​മ​നി (171 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​ർ), റ​ഷ്യ (140), കാ​ന​ഡ, 76), ഇ​റ്റ​ലി (74), ഹോ​ങ്കോം​ഗ് (66), ബ്ര​സീ​ൽ (56), ബ്രി​ട്ട​ൻ (55) എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് സ​ന്പ​ന്ന​രു​ടെ എ​ണ്ണ​ത്തി​ൽ നാ​ലു മു​ത​ൽ പ​ത്തു വ​രെ സ്ഥാ​ന​ങ്ങ​ളി​ൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.