മുൻ സിപിഎം നേതാവ് പ്രസേൻജിത്ത് ബോസ് കോൺഗ്രസിൽ
മുൻ സിപിഎം നേതാവ് പ്രസേൻജിത്ത് ബോസ് കോൺഗ്രസിൽ
Wednesday, September 17, 2025 1:37 AM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ബം​​​ഗാ​​​ളി​​​ലെ മു​​​​​ൻ സി​​​​​പി​​​​​എം നേ​​​​​താ​​​​​വും സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​ശാ​​​​​സ്ത്ര​​​​​ജ്ഞ​​​​​നു​​​​​മാ​​​​​യ പ്ര​​​​​സേ​​​​​ൻ​​​​​ജി​​​​​ത്ത് ബോ​​​​​സ് കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ൽ ചേ​​​​​ർ​​​​​ന്നു.

കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളായ ഗു​​​​​ലാം അ​​​​​ഹ​​​​​മ്മ​​​​​ദ് മി​​​​​ർ, സ​​​​​യി​​​​​ദ് ന​​​​​സീ​​​​​ർ ഹു​​​​​സൈ​​​​​ൻ, ക​​​​​ന​​​​​യ്യ​​​​​കു​​​​​മാ​​​​​ർ, ശു​​​​​ഭാ​​​​​ങ്ക​​​​​ർ സ​​​​​ർ​​​​​ക്കാ​​​​​ർ എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ലാ​​​​​ണ് പ്ര​​​​​സേ​​​​​ൻ​​​​​ജി​​​​​ത്ത് ബോ​​​​​സ് (51) കോ​​​​​ൺ​​​​​ഗ്ര​​​​​സ് അം​​​​​ഗ​​​​​ത്വ​​​​​മെ​​​​​ടു​​​​​ത്ത​​​​​ത്. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​ൻ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​നു മാ​​​​​ത്ര​​​​​മേ ക​​​​​ഴി​​​​​യൂ​​​​വെ​​​​ന്ന് ​പ്ര​​​​​സേ​​​​​ൻ​​​​​ജി​​​​​ത്ത് പ​​​​​റ​​​​​ഞ്ഞു.


2012ലാ​​​​​ണ് പ്ര​​​​​സേ​​​​​ൻ​​​​​ജി​​​​​ത്ത് ബോ​​​​​സ് സി​​​​​പി​​​​​എം വി​​​​​ട്ട​​​​​ത്. രാ​​​​​ഷ്‌​​​​​ട്ര​​​​​പ​​​​​തി​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് പ്ര​​​​​ണ​​​​​ബ് മു​​​​​ഖ​​​​​ർ​​​​​ജി​​​​​യെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കാ​​​​​നു​​​​​ള്ള സി​​​​​പി​​​​​എം തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ ബോ​​​​​സ് എ​​​​​തി​​​​​ർ​​​​​ത്തി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്ന് ഇ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ സി​​​​​പി​​​​​എം പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.