ആചാര്യ ദേവ്‌രഥ് മഹാരാഷ്‌ട്ര ഗവർണറായി ചുമതലയേറ്റു
ആചാര്യ ദേവ്‌രഥ് മഹാരാഷ്‌ട്ര ഗവർണറായി ചുമതലയേറ്റു
Tuesday, September 16, 2025 1:51 AM IST
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യു​​​ടെ പു​​​തി​​​യ ഗ​​​വ​​​ർ​​​ണ​​​റാ​​​യി ആ​​​ചാ​​​ര്യ ദേ​​​വ്‌​​​ര​​​ഥ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു. രാ​​​ജ്ഭ​​​വ​​​നി​​​ലെ ദ​​​ർ​​​ബാ​​​ർ ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ജ​​​സ്റ്റീ​​​സ് ശ്രീ ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ( ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സ്) സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.

മു​​​ഖ്യ​​​മ​​​ന്ത്രി ദേ​​​വേ​​​ന്ദ്ര ഫ​​​ഡ്നാ​​​വി​​​സ്, ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യാ​​​യി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഗു​​​ജ​​​റാ​​​ത്ത് ഗ​​​വ​​​ർ​​​ണ​​​റാ​​​യി​​​രു​​​ന്ന ആ​​​ചാ​​​ര്യ ദേ​​​വ്‌​​​ര​​​ഥി​​​നെ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ നി​​​യ​​​മി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.