ഭൃഗു കുമാർ ഫുക്കാന്‍റെ മകൾ ജീവനൊടുക്കി
ഭൃഗു കുമാർ ഫുക്കാന്‍റെ മകൾ ജീവനൊടുക്കി
Tuesday, April 1, 2025 1:17 AM IST
ഗു​വാ​ഹ​ത്തി: മു​ൻ ആ​സാം ആ​ഭ്യ​ന്ത​ര മ​ന്ത്രി ഭൃ​ഗു കു​മാ​ർ ഫു​ക്കാ​ന്‍റെ ഏ​ക​മ​ക​ൾ ഉ​പാ​സ ഫു​ക്കാ​നെ (28) ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച സ്വ​ന്തം വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്നും ഇ​വ​ർ താ​ഴേ​ക്കു ചാ‌​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. ഏ​റെ നാ​ളാ​യി ഇ​വ​ർ മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​നു ചി​കി​ൽ​സ​യി​ലാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.


ആ​സാം ഗ​ണ പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1985ൽ ​രൂ​പ​വ​ത്ക​രി​ച്ച ആ​ദ്യ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന ഭൃ​ഗു കു​മാ​ർ ഫു​ക്കാ​ൻ 2006ൽ ​അ​ന്ത​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.