രാഷ്‌ട്രത്തിനു പിതാവില്ലെന്നു കങ്കണ; രൂക്ഷവിമർശനം
രാഷ്‌ട്രത്തിനു പിതാവില്ലെന്നു കങ്കണ; രൂക്ഷവിമർശനം
Friday, October 4, 2024 4:11 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി​യും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണൗ​ത്ത് ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ലാ​ൽ ബ​ഹാ​ദു​ർ ശാ​സ്ത്രി​യു​ടെ​യും ജ​ന്മ​ദി​ന​മാ​യ ഒ​ക്‌​ടോ​ബ​ർ ര​ണ്ടി​ന് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​ര​മ​ർ​പ്പി​ച്ചു​കൊ​ണ്ട് ക​ങ്ക​ണ പ​ങ്കു​വ​ച്ച ഇ​ൻ​സ്റ്റ​ഗ്രാം ‘സ്റ്റോ​റി’ യി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം. ശാ​സ്ത്രി​യു​ടെ ചി​ത്ര​ത്തോ​ടൊ​പ്പം ‘രാ​ജ്യ​ത്തി​ന് പി​താ​ക്ക​ന്മാ​രി​ല്ല, പു​ത്ര​ന്മാ​രു​ണ്ട്, ഭാ​ര​ത​മാ​താ​വി​ന്‍റെ ഈ ​പു​ത്ര​ന്മാ​ർ അ​നു​ഗൃ​ഹീ​ത​രാ​ണ്’ എ​ന്നാ​യി​രു​ന്നു ക​ങ്ക​ണ കു​റി​ച്ച​ത്.

രാ​ഷ്‌​ട്ര​പി​താ​വാ​യ മ​ഹാ​ത്മാ​ഗാ​ന്ധി​യെ അ​പ​മാ​നി​ച്ചെ​ന്നാ​രോ​പി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന​ട​ക്കം വ​ൻ വി​മ​ർ​ശ​ന​മാ​ണു ക​ങ്ക​ണ നേ​രി​ടു​ന്ന​ത്. ക​ങ്ക​ണ​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ ബി​ജെ​പി​ത​ന്നെ രം​ഗ​ത്തെ​ത്തി. രാ​ഷ്‌​ട്രീ​യം ക​ങ്ക​ണ​യ്ക്കു പ​റ്റി​യ​ത​ല്ലെ​ന്നും അ​വ​രു​ടെ അ​നാ​വ​ശ്യ​വി​വാ​ദ​ങ്ങ​ൾ പാ​ർ​ട്ടി​ക്കു പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​ന്നു​വെ​ന്നും ബി​ജെ​പി നേ​താ​വ് മ​നോ​ര​ഞ്ജ​ൻ കാ​ലി​യ തു​റ​ന്ന​ടി​ച്ചു.


ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ ശാ​സ്ത്രി​യും ഗാ​ന്ധി​ജി​യും ത​മ്മി​ൽ അ​ന്ത​രം സൃ​ഷ്‌​ടി​ക്കു​ന്ന ക​ങ്ക​ണ​യെ ഗോ​ഡ്സെ ഭ​ക്ത എ​ന്നാ​ണു കോ​ണ്‍ഗ്ര​സ് വ​ക്താ​വ് സു​പ്രി​യ ശ്രി​നേ​ത്ത് വി​ശേ​ഷി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.