കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമലയിൽ താന്ത്രിക ചുമതലയിലേക്ക്
കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമലയിൽ താന്ത്രിക ചുമതലയിലേക്ക്
Wednesday, July 3, 2024 1:50 AM IST
പ​​​ത്ത​​​നം​​​തി​​​ട്ട: ശ​​​ബ​​​രി​​​മ​​​ല ധ​​​ര്‍മ​​​ശാ​​​സ്താ ക്ഷേ​​​ത്ര​​​ത്തി​​​ലെ താ​​​ന്ത്രി​​​ക ചു​​​മ​​​ത​​​ല​​​യി​​​ലേ​​​ക്ക് ഇ​​​നി ക​​​ണ്ഠ​​​രര് ബ്ര​​​ഹ്‌​​മ​​​ദ​​​ത്ത​​​നും. ക​​​ണ്ഠ​​​ര​​ര് രാ​​​ജീ​​​വ​​​രു​​​ടെ മ​​​ക​​​നാ​​​യ ബ്ര​​​ഹ്‌​​മ​​​ദ​​​ത്ത​​​ൻ (30) ചി​​​ങ്ങം ഒ​​​ന്നി​​​ന് ന​​​ട തു​​​റ​​​ക്കു​​​ന്പോ​​​ൾ ശ​​​ബ​​​രി​​​മ​​​ല ക്ഷേ​​​ത്ര​​​ത്തി​​​ന്‍റെ താ​​​ന്ത്രി​​​ക ചു​​​മ​​​ത​​​ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കും.

ചെ​​​ങ്ങ​​​ന്നൂ​​​ർ താ​​​ഴ​​​മ​​​ൺ മ​​​ഠ​​​ത്തി​​​ലെ ര​​​ണ്ട് കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു മാ​​​റി​​​മാ​​​റി​​​യാ​​​ണ് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ത​​​ന്ത്രി​​​മാ​​​ർ വ​​​രു​​​ന്ന​​​ത്. ചി​​​ങ്ങം മു​​​ത​​​ൽ ക​​​ർ​​​ക്ക​​​ട​​​കം വ​​​രെ​​​യാ​​​ണ് ഇ​​​വ​​​രു​​​ടെ കാ​​​ലാ​​​വ​​​ധി. ക​​​ണ്ഠ​​​ര​​ര് ബ്ര​​​ഹ്‌​​മ​​​ദ​​​ത്ത​​​ൻ കൂ​​​ടി​​​ വ​​​രു​​​ന്ന​​​തോ​​​ടെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ താ​​​ന്ത്രി​​​ക ചു​​​മ​​​ത​​​ല​​​യി​​​ൽ ത​​​ല​​​മു​​​റ മാ​​​റ്റം പൂ​​​ർ​​​ണ​​​മാ​​​കു​​​ക​​​യാ​​​ണ്. ക​​​ണ്ഠ​​ര​​​ര് മോ​​​ഹ​​​ന​​​രു​​​ടെ മ​​​ക​​​ൻ ക​​​ണ്ഠ​​ര​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​ന​​​രാ​​​ണ് നി​​​ല​​​വി​​​ൽ ത​​​ന്ത്രി.

അ​​​ടു​​​ത്ത ഊ​​​ഴം ക​​​ണ്ഠ​​​ര​​​ര് രാ​​​ജീ​​​വ​​​രു​​​ടേ​​​താ​​​ണ്. ഇ​​​ക്കൊ​​​ല്ലം ചി​​​ങ്ങ മാ​​​സ പൂ​​​ജ​​​ക​​​ള്‍ക്ക് ഓ​​​ഗ​​​സ്റ്റ് 16നാ​​​ണ് ന​​​ട തു​​​റ​​​ക്കു​​​ക. അ​​​ന്നു വൈ​​​കു​​​ന്നേ​​​രം മേ​​​ല്‍ശാ​​​ന്തി ന​​​ട തു​​​റ​​​ക്കു​​​ന്ന​​​ത് ക​​​ണ്ഠ​​​ര​​​ര് ബ്ര​​​ഹ്‌​​​മ​​​ദ​​​ത്ത​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ച​​​ട​​​ങ്ങു​​​ക​​​ളി​​​ല്‍ ക​​​ണ്ഠ​​​ര​​​ര് രാ​​​ജീ​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം തു​​​ട​​​ര്‍ന്നും ഉ​​​ണ്ടാ​​​കും.


രാ​​​ജീ​​​വ​​​രു​​​ടെ​​​യും ബി​​​ന്ദു​​​വി​​​ന്‍റെ​​​യും മ​​​ക​​​നാ​​​യ ബ്ര​​​ഹ്‌​​​മ​​​ദ​​​ത്ത​​​ന്‍ നി​​​യ​​​മ​​​ത്തി​​​ല്‍ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. ബം​​​ഗ്ളു​​​രൂ ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ൽ​​നി​​​ന്ന് എ​​​ല്‍എ​​​ല്‍ബി​​​ക്ക് ശേ​​​ഷം സ്‌കോട്ട്‌ ലാന്‍ഡില്‍‍ നി​​​ന്നാ​​​ണ് എ​​​ല്‍എ​​​ല്‍എം നേ​​​ടി​​​യ​​​ത്. തു​​​ട​​​ര്‍ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ക​​​മ്പ​​​നി​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്തു. ഒ​​​രു വ​​​ര്‍ഷം മു​​​മ്പാ​​​ണ് ജോ​​​ലി രാ​​​ജി​​​വ​​​ച്ച് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ പാ​​​ര​​​മ്പ​​​ര്യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്ത് പൂ​​​ജ​​​ക​​​ളി​​​ലേ​​​ക്കു തി​​​രി​​​ഞ്ഞ​​​ത്.

ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ അ​​​ച്ഛ​​​നൊ​​​പ്പം നി​​​ര​​​വ​​​ധി ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ല്‍ താ​​​ന്ത്രി​​​ക ക​​​ർ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ജൂ​​​ണ്‍, ജൂ​​​ലൈ മാ​​​സ​​​ങ്ങ​​​ളി​​​ലെ പൂ​​​ജ​​​ക​​​ളി​​​ൽ അ​​​ച്ഛ​​​നൊ​​​പ്പം ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലും ബ്ര​​​ഹ്‌​​മ​​​ദ​​​ത്ത​​​ൻ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

എ​​​ട്ടാം വ​​​യ​​​സി​​​ല്‍ ഉ​​​പ​​​ന​​​യ​​​നം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ള്‍ മു​​​ത​​​ല്‍ പൂ​​​ജ​​​ക​​​ള്‍ പ​​​ഠി​​​ച്ചു തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.
മ​​​ണ്ണാ​​​റ​​​ശാ​​​ല ഇ​​​ല്ല​​​ത്തെ അ​​​ദ്രി​​​ജ അ​​​ന്ത​​​ർ​​​ജ​​​ന​​​വു​​​മാ​​​യി ബ്ര​​​ഹ്‌​​​മ​​​ദ​​​ത്ത​​​ന്‍റെ വി​​​വാ​​​ഹ​​​നി​​​ശ്ച​​​യം ക​​​ഴി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​ര​​​തി​​​യാ​​​ണ് സ​​​ഹോ​​​ദ​​​രി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.