ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്: സ​ത്യ​പ്ര​തി​ജ്ഞ​യും സ​മു​ദാ​യ നേ​തൃ​സ​മ്മേ​ള​ന​വും നാ​ളെ
ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്: സ​ത്യ​പ്ര​തി​ജ്ഞ​യും സ​മു​ദാ​യ നേ​തൃ​സ​മ്മേ​ള​ന​വും നാ​ളെ
Tuesday, July 2, 2024 2:39 AM IST
കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി​​​യു​​​ടെ 2024-27 പ്ര​​​വ​​​ർ​​​ത്ത​​​നവ​​​ർ​​​ഷ​​​ത്തെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ​​​യും നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​വും നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30ന് ​​​കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കും.

പു​​​തു​​​താ​​​യി രൂ​​​പ​​വ​​ത്​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട 55 അം​​​ഗ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യും 155 അം​​​ഗ ഗ്ലോ​​​ബ​​​ൽ വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യും കേ​​​ന്ദ്ര പ്ര​​​തി​​​നി​​​ധി സ​​​ഭാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണ് ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്.

സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ എ​​​ല്ലാ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നും 47 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം സീ​​​റോമ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.


ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യൂ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. തുടർന്ന് പു​​​തി​​​യ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ​​​ക്ക് സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കും. ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ലും മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ലും അ​​​നു​​​ഗ്ര​​​ഹ ​പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തും. ദീ​​​പി​​​ക മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ബെ​​​ന്നി മു​​​ണ്ട​​​നാ​​​ട്ട്, പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ, ഗ്ലോ​​​ബ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ റവ.ഡോ. ഫി​​​ലി​​​പ്പ് ക​​​വി​​​യി​​​ൽ, സെ​​​ക്ര​​​ട്ട​​​റി ഡോ.​ ​​ജോ​​​സ്കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ, ഡോ.​ ​​ജോ​​​ബി കാ​​​ക്ക​​​ശേ​​​രി, മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ബീ​​​ന ജോ​​​ഷി, എ​​​സ്എം​​​വൈ​​​എം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. സാം ​​​സ​​​ണ്ണി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.