ല​ഡാ​ക്കി​ല്‍ ന​ദി ക​ട​ന്നു​ള്ള അ​ഭ്യാ​സ​ത്തി​നി​ടെ അ​പ​ക​ടം; അ​ഞ്ച് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു
Saturday, June 29, 2024 11:40 AM IST
ശ്രീ​ന​ഗ​ര്‍: ജമ്മു കാഷ്മീരിലെ ല​ഡാ​ക്കി​ല്‍ ടാ​ങ്ക് ഉ​പ​യോ​ഗി​ച്ച് ന​ദി ക​ട​ന്നു​ള്ള അ​ഭ്യാ​സ​ത്തി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് സൈ​നി​ക​ർ​ക്ക് വീ​ര​മൃ​ത്യു. ടി-72 ​ടാ​ങ്ക് ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം. ന​ദി ക​ട​ക്കു​ന്ന​തി​നി​ടെ മി​ന്ന​ല്‍ പ്ര​ള​യ​മു​ണ്ടാ​യ​തോ​ടെ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് പെ​ട്ടെ​ന്ന് ഉ​യ​ര്‍​ന്നു.

ഇ​തോ​ടെ ടാ​ങ്ക് മു​ങ്ങി ഇ​തി​ലു​ണ്ടാ​യി​രു​ന്ന സൈ​നി​ക​രെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. അ​ഞ്ച് പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​താ​യി ക​ര​സേ​നാ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.