പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക മേ​ധാ പ​ട്ക​ര്‍​ക്ക് ത​ട​വു​ശി​ക്ഷ
Monday, July 1, 2024 5:27 PM IST
ഡ​ല്‍​ഹി: മാ​ന​ന​ഷ്ട കേ​സി​ല്‍ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക മേ​ധാ പ​ട്ക​ര്‍​ക്ക് ത​ട​വു ശി​ക്ഷ. മേ​ധാ പ​ട്ക​റെ അ​ഞ്ച് മാ​സ​ത്തെ ത​ട​വി​നാ​ണ് ശി​ക്ഷി​ച്ച​ത്.

ഡ​ല്‍​ഹി​യി​ലെ സാ​കേ​ത് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഡ​ല്‍​ഹി ല​ഫ്റ്റ​ന​ന്‍​ഡ് ഗ​വ​ര്‍​ണ​ര്‍ ന​വീ​ന്‍ സ​ക്‌​സേ​ന 2001 ല്‍ ​ന​ല്‍​കി​യ കേ​സി​ലാ​ണ് ന​ട​പ​ടി.

10ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്. മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​യി ഒ​രു മാ​സ​ത്തേ​ക്ക് ശി​ക്ഷാ ന​ട​പ​ടി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​ട്ടു​ണ്ട്.