രാ​ഹു​ലി​ന്‍റെ ഹി​ന്ദു പ​രാ​മ​ർ​ശ​ത്തി​ൽ ലോ​ക്സ​ഭ​യി​ൽ ബ​ഹ​ളം; ഇ​ട​പെ​ട്ട് മോ​ദി
Monday, July 1, 2024 3:32 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പാ​ർ​ല​മെ​ന്‍റി​ലെ പ​രാ​മ​ർ​ശ​ത്തി​ൽ സ​ഭ​യി​ൽ ബ​ഹ​ളം. "ഹി​ന്ദു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ വെ​റു​പ്പ് പ​റ​യു​ന്നു, ഹി​ന്ദു​വി​ന്‍റെ പേ​രി​ൽ അ​ക്ര​മ​ണം ന​ട​ക്കു​ന്നു. നി​ങ്ങ​ൾ ഹി​ന്ദു​വ​ല്ല' എ​ന്ന രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ച​ത്.

പ്ര​സം​ഗ​ത്തി​ൽ ഇ​ട​പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഹി​ന്ദു​ക്ക​ളെ അ​ക്ര​മി​ക​ളെ​ന്ന് വി​ളി​ച്ച​ത് ഗൗ​ര​വ​ത​ര​മെ​ന്ന് തി​രി​ച്ച​ടി​ച്ചു. ഞാ​ൻ ഹി​ന്ദു​ക്ക​ളെ​യ​ല്ല, ന​രേ​ന്ദ്ര​മോ​ദി​യെ​യും ബി​ജെ​പി​യെ​യു​മാ​ണ് വി​മ​ർ​ശി​ച്ച​തെ​ന്നും ഹി​ന്ദു​വെ​ന്നാ​ൽ ബി​ജെ​പി​യ​ല്ലെ​ന്നു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി.

രാ​ഹു​ൽ മാ​പ്പ് പ​റ​യു​ന്ന​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു. രാ​ഹു​ൽ നി​യ​മ​പ്ര​കാ​രം സം​സാ​രി​ക്ക​ണ​മെ​ന്ന് സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യും അ​റി​യി​ച്ചു.