സം​സ്ഥാ​ന​ത്തെ പാ​ക്ക​റ്റ് പൊ​റോ​ട്ട​യു​ടെ നി​കു​തി കു​റ​യി​ല്ല
Tuesday, June 18, 2024 8:39 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വി​ല്‍​ക്കു​ന്ന പാ​ക്ക​റ്റ് പൊ​റോ​ട്ട​യു​ടെ നി​കു​തി കു​റ​യി​ല്ല. പൊ​റോ​ട്ട​യു​ടെ നി​കു​തി 18 ശ​ത​മാ​ന​ത്തി​ല്‍ നി​ന്നും അ​ഞ്ച് ശ​ത​മാ​ന​മാ​ക്കി കു​റ​ച്ച ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു.

സം​സ്ഥാ​ന സർക്കാർ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി. പാ​ക്ക​റ്റി​ലാ​ക്കി​യ പൊ​റോ​ട്ട​യ്ക്ക് 18 ശ​ത​മാ​നം ജി​എ​സ്ടി​യാ​ണ് ചു​മ​ത്തി​യി​രു​ന്ന​ത്. സ​മാ​ന പാ​ക്ക​റ്റ് ഫു​ഡു​ക​ളാ​യ ബ്ര​ഡ്ഡി​നും ച​പ്പാ​ത്തി​യ്ക്കും അഞ്ച് ശ​ത​മാ​ന​മാ​ണ് ജി​എ​സ്ടി.

ഇ​ത് പൊ​റോ​ട്ട​യ്ക്കും ബാ​ധ​ക​മാ​ണെ​ന്ന വാ​ദ​വു​മാ​യി മോ​ഡേ​ണ്‍ ഫു​ഡ് എ​ന്‍റർപ്രൈസസ് ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് പാ​ക്ക​റ്റ് പൊ​റോ​ട്ട​യ്ക്കും അ​ഞ്ച് ശ​ത​മാ​നം ജി​എ​സ്ടി മാ​ത്ര​മെ ഈ​ടാ​ക്കാ​വൂ എ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ സ്‌​റ്റേ.