ടി.​പി. കേ​സ് പ്ര​തി​ക​ൾ​ക്ക് ശി​ക്ഷാ​ ഇ​ള​വി​ന് നീ​ക്കം; അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ത​ള്ളി​യ​ത് ന്യാ​യീ​ക​രി​ച്ച് സ്പീ​ക്ക​ർ
Thursday, June 27, 2024 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: ടി.​പി. കേ​സ് പ്ര​തി​ക​ള്‍​ക്ക് ശി​ക്ഷാ ഇ​ള​വി​ന് നീ​ക്ക​മു​ണ്ടെ​ന്നാ​രോ​പി​ച്ചു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ത​ള്ളി​യ​തി​നെ ന്യാ​യീ​ക​രി​ച്ച് വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്പീ​ക്ക​ർ എ.എൻ. ഷംസീറിന്‍റെ ഓ​ഫീ​സ്. അ​ത്ത​ര​മൊ​രു നീ​ക്ക​മി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണ​മു​ള്ള​തി​നാ​ലാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ത​ള്ളി​യ​തെ​ന്ന് വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ​റ​യു​ന്നു.

കേ​സി​ലെ പ്ര​തി​ക​ള്‍​ക്കു മാ​ത്ര​മാ​യി ശി​ക്ഷ ഇ​ള​വ്‌ ന​ൽ​കാ​നു​ള്ള നീ​ക്കം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്‌ ബോ​ധ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. നോ​ട്ടീ​സു​ക​ളി​ൽ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യ​ത്തി​ന്‍റെ നി​ജ​സ്ഥി​തി​യും പ്രാ​ധാ​ന്യ​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍ കൂ​ടി പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്‌ അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി ഉ​ന്ന​യി​ക്കു​ന്ന​തി​ന് ച​ട്ടം 50 പ്ര​കാ​രം അ​നു​മ​തി ന​ല്‍​കി വ​രു​ന്ന​ത്.

കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് ശി​ക്ഷ ഇ​ള​വ് ന​ല്‍​കാ​ന്‍ നി​ല​വി​ല്‍ നീ​ക്ക​മൊ​ന്നു​മി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​ര​ണം പു​റ​ത്തു​വ​ന്ന​തി​നാ​ല്‍ അ​തി​ന്‍റെ പി​ന്‍​ബ​ല​ത്തി​ലാ​ണ് ച​ട്ടം 52 (5) പ്ര​കാ​രം അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത്.

കെ.​കെ. ര​മ ന​ൽ​കി​യ നോ​ട്ടീ​സി​ലെ വി​ഷ​യം നി​ല​വി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തോ അ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ക്കു​ന്ന​തോ അ​ല്ല, മ​റി​ച്ച് അ​തൊ​രു അ​ഭ്യൂ​ഹം മാ​ത്ര​മാ​ണ്‌. അ​തു​കൊ​ണ്ട്‌ അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്‌ സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.