വഴിച്ചാൽ സ്വദേശി അലനോവിന് ചെവി ചലിപ്പിക്കലിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ സ്ഥാനം പിടിച്ചു.
പള്ളത്ത് വീട്ടിൽ മെയ്മോളുടെ മകനും കറുകുറ്റി എടക്കുന്ന് നൈപുണ്യ പബ്ലിക് സ്്കൂളിലെ പ്ലസ് ടു വിദ്യാർഥിയുമായ അലനോവ് മാർട്ടിൻ ബൈജുവാണ് ചെവി ചലിപ്പിക്കലിൽ പുതിയ റിക്കാർഡ് സ്ഥാപിച്ചത്.
30 സെക്കന്‍ഡിൽ ഇരുചെവികളും 99 തവണ ചലിപ്പിച്ചാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ സ്ഥാനം പിടിച്ചത്.
പതിനേഴുകാരനായ അലനോവ് ടീനേജ് വിഭാഗത്തിലാണ് പങ്കെടുത്തത്. പരസഹായമില്ലാതെയാണ് ഇത്തരം മത്സരങ്ങളിൽ ചെവി ചലിപ്പിക്കുന്നത്. ഇക്കഴിഞ്ഞ 19 നാണ് അലനോവ് ഈ നേട്ടം കൈവരിച്ചത്.