ബ്രിട്ടീഷ് പാർലമെന്റ് തേയിലയുടെ മേൽ ഉയർന്ന നികുതി ചുമത്തിയതിനെതിരായി, 1773 ഡിസംബർ 16ന് രാത്രി റെഡ് ഇന്ത്യാക്കാരുടെ വേഷം ധരിച്ച ബോസ്റ്റണിലെ ഒരു വിഭാഗം ജനങ്ങൾ ബോസ്റ്റണ്‍ തുറമുഖത്ത് നങ്കുരമിട്ടിരുന്ന ഇംഗ്ലീഷ് കപ്പലിൽ കയറി അതിലുണ്ടായിരുന്ന തേയിലപ്പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞു. ഈ സംഭവമാണ് ബോസ്റ്റണ്‍ തേയില സത്കാരമെന്ന പേരിൽ ചരിത്രപ്രസിദ്ധമായത്. ബ്രിട്ടീഷ് ഗവണ്മെന്റ് ബോസ്റ്റണ്‍ കോളനി പട്ടാളഭരണത്തിൽ കീഴിലാക്കി.
മെർക്കന്റലിസ്റ്റ് നിയമങ്ങൾ
നാവിക നിയമങ്ങൾ (1763): കോളനികളിൽനിന്നുളള സാധനങ്ങൾ ബ്രിട്ടീഷ് കപ്പലുകളിൽ മാത്രമേ കടത്താൻ പാടുള്ളൂ.
ചുങ്ക നിയമങ്ങൾ (1764): ഈ നിയമം അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന പഞ്ചസാരയിന്മേൽ ഒരു ഡ്യൂട്ടി ചുമത്തി. കൂടാതെ പഞ്ചസാര, കന്പിളി, പരുത്തി, പുകയില മുതലായവ കോളനിക്കാർ ബ്രിട്ടീഷ് കച്ചവടക്കാർക്കു മാത്രമേ നല്കാൻ പാടുള്ളൂ.
സ്റ്റാന്പ് ആക്ട് (1765): കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, വർത്തമാന പത്രങ്ങൾ, ലഘുലേഖകൾ എന്നിവയിലെല്ലാം സ്റ്റാന്പ് ഡ്യൂട്ടി ചുമത്തി.
ഇറക്കുമതിച്ചുങ്ക നിയമം(1767): ഈ നിയമം മൂലം അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ് കടലാസ് എന്നിവയ്ക്ക് ഡ്യൂട്ടി ചുമത്തി.
പി.വി. എൽദോ
ഗവ. വൊക്കേഷണൽ എച്ച്എസ്എസ്, തൊടുപുഴ