മാലിന്യം നിറഞ്ഞ ഭൂമി
വാ​​യു, മ​​ണ്ണ്, ജ​​ലം എ​​ന്നി​​വ​​യു​​ടെ ഭൗ​​തി​​ക-​​രാ​​സ-​​ജൈ​​വ ഘ​​ട​​ന​​യി​​ൽ മാ​​ലി​​ന്യ​​കാ​​രി​​ക​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന അ​​ന​​ഭി​​ല​​ഷ​​ണീ​​യ മാ​​റ്റ​​ത്തെ​​യാ​​ണ് മ​​ലി​​നീ​​ക​​ര​​ണം എ​​ന്ന​​തു​​കൊ​​ണ്ട് അ​​ർ​​ഥ​​മാ​​ക്കു​​ന്ന​​ത്.

മാ​​ലി​​ന്യ​​കാ​​രി​​ക​​ൾ

പ​​രി​​സ്ഥി​​തി​​യി​​ലെ അ​​പ​​ക​​ട​​ക​​ര​​മാ​​യ സാ​​ന്ദ്ര​​ത​​യി​​ലു​​ള്ള വ​​സ്തു​​ക്ക​​ളോ, ഉൗ​​ർ​​ജ​​മോ ആ​​ണ് മാ​​ലി​​ന്യ​​കാ​​രി​​ക​​ൾ. ഇ​​തി​​ൽ വ​​സ്തു​​ക്ക​​ൾ മാ​​ത്ര​​മ​​ല്ല ശ​​ബ്ദം, വി​​കി​​ര​​ണം, ചൂ​​ട് എ​​ന്നി​​വ​​യും ഉ​​ൾ​​പ്പെ​​ടും. പ​​ല മാ​​ലി​​ന്യ​​കാ​​രി​​ക​​ളും പ്ര​​കൃ​​തി​​യി​​ൽ സ്വാ​​ഭാ​​വി​​ക​​മാ​​യി​​ത​​ന്നെ ഉ​​ണ്ടാ​​കു​​ന്ന​​വ​​യാ​​ണ്. മ​​നു​​ഷ്യ​​പ്ര​​വ​​ർ​​ത്ത​​ന​​ഫ​​ല​​മാ​​യു​​ണ്ടാ​​കു​​ന്ന​​വ​​യു​​മാ​​യി കൂ​​ടി​​ച്ചേ​​രു​​ന്പോ​​ഴാ​​ണ് ഇ​​വ അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​കു​​ന്ന​​ത്. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി കാ​​ർ​​ബ​​ണ്‍ഡ​​യോ​​ക്സൈ​​ഡ്, പൊ​​ടി​​പ​​ട​​ല​​ങ്ങ​​ൾ.

മാ​​ലി​​ന്യ​​കാ​​രി​​ക​​ളെ ര​​ണ്ടാ​​യി വി​​ഭ​​ജി​​ക്കാം.

• പ്രാ​​ഥ​​മി​​ക മാ​​ലി​​ന്യ​​കാ​​രി​​ക​​ൾ
(Primary Pollutants)

• ദ്വി​​തീ​​യ മാ​​ലി​​ന്യ​​കാ​​രി​​ക​​ൾ
(Secondary Pollutants)

ചി​​ല മാ​​ലി​​ന്യ​​ങ്ങ​​ൾ പ​​രി​​സ്ഥി​​തി​​യ​​ൽ ഉ​​ത്സ​​ർ​​ജി​​ക്ക​​പ്പെ​​ട്ട രൂ​​പ​​ത്തി​​ൽ​​ത​​ന്നെ നി​​ല​​നി​​ൽ​​ക്കും. ഇ​​വ​​യെ പ്രാ​​ഥ​​മി​​ക മാ​​ലി​​ന്യ​​കാ​​രി​​ക​​ളെ​​ന്നും, പ്രാ​​ഥ​​മി​​ക​​മാ​​ലി​​ന്യ​​കാ​​രി​​ക​​ൾ ത​​മ്മി​​ൽ പ്ര​​തി​​പ്ര​​വ​​ർ​​ത്തി​​ച്ചു​​ണ്ടാ​​കു​​ന്ന പു​​തി​​യ മാ​​ലി​​ന്യ​​ങ്ങ​​ളെ ദ്വി​​തീ​​യ മാ​​ലി​​ന്യ​​കാ​​രി​​ക​​ളെ​​ന്നും പ​​റ​​യു​​ന്നു. പ്രാ​​ഥ​​മി​​കമാ​​ലി​​ന്യ​​കാ​​രി​​ക​​ൾ​​ക്ക് ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് കാ​​ർ​​ബ​​ണ്‍ഡ​​യോ​​ക്സൈ​​ഡ്, സ​​ൾ​​ഫ​​ർ ഡ​​യോ​​ക്സൈ​​ഡ്. എ​​ന്നാ​​ൽ നൈ​​ട്ര​​ജ​​ന്‍റെ ഓ​​ക്സൈ​​ഡു​​ക​​ൾ, ഹൈ​​ഡ്രോ​​കാ​​ർ​​ബ​​ണു​​ക​​ൾ ഇ​​വ സൂ​​ര്യ​​പ്ര​​കാ​​ശ​​ത്തി​​ൽ പ്ര​​തി​​പ്ര​​വ​​ർ​​ത്തി​​ച്ച് പെ​​റോ​​ക്സി അ​​സൈ​​ൽ നൈ​​ട്രേ​​റ്റ് (PAN), ഓ​​സോ​​ണ്‍ തു​​ട​​ങ്ങി​​യ ദ്വി​​തീ​​യ​​മാ​​ലി​​ന്യ​​കാ​​രി​​ക​​ൾ​​ക്ക് ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ളാ​​ണ്. ദ്വി​​തീ​​യ​​മാ​​ലി​​ന്യ​​കാ​​രി​​ക​​ൾ, പ്രാ​​ഥ​​മി​​ക മാ​​ലി​​ന്യ​​കാ​​രി​​ക​​ളേ​​ക്കാ​​ൾ അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​ണ്.

മ​​ലി​​നീ​​ക​​ര​​ണം മ​​നു​​ഷ്യ​​നു​​ൾ​​പ്പെ​​ടെ​​യു​​ള്ള സ്പീ​​ഷി​​സു​​ക​​ളു​​ടെ ജീ​​വി​​ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ മാ​​റ്റി​​മ​​റി​​ക്കു​​ന്നു. സാം​​സ്കാ​​രി​​ക സ​​ന്പ​​ത്തു​​ക​​ൾ ന​​ശി​​ക്കാ​​ൻ ഇ​​ത് കാ​​ര​​ണ​​മാ​​കു​​ന്നു. കൂ​​ടാ​​തെ ഇ​​ക്കോ​​വ്യൂ​​ഹ​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ ഇ​​ട​​പെ​​ട്ട് ജൈ​​വ​​വൈ​​വി​​ധ്യ​​ത്തി​​ന് ഭീ​​ഷ​​ണി​​യാ​​കു​​ന്നു.

ഏ​​തു​​ത​​രം പ​​രി​​തസ്ഥി​​തി​​യി​​ലാ​​ണ് മ​​ലി​​നീ​​കാ​​രി​​ക​​ൾ കാ​​ണ​​പ്പെ​​ടു​​ന്ന​​ത് എ​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മ​​ലി​​നീ​​ക​​ര​​ണ​​ത്തെ മൂ​​ന്നാ​​യി വ​​ർ​​ഗീ​​ക​​രി​​ക്കാ​​റു​​ണ്ട്.

• ജ​​ല മ​​ലി​​നീ​​ക​​ര​​ണം
• മ​​ണ്ണ് മ​​ലി​​നീ​​ക​​ര​​ണം
• അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണം

മാ​​ലി​​ന്യ​​ങ്ങ​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​പ​​രി​​ധി​​യി​​ൽ വ​​ലി​​യ​​വ്യ​​ത്യാ​​സ​​ങ്ങ​​ൾ കാ​​ണാം. മ​​ണ്ണ് മ​​ലി​​നീ​​ക​​ര​​ണം തി​​ക​​ച്ചും പ്രാ​​ദേ​​ശി​​ക​​മാ​​യി​​രി​​ക്കും. വാ​​യു മ​​ലി​​നീ​​ക​​ര​​ണ​​മാ​​ക​​ട്ടെ കി​​ലോ​​മീ​​റ്റ​​റു​​ക​​ളോ​​ളം വ്യാ​​പി​​ക്കാം. പൊ​​ടി​​ക്കാ​​റ്റു​​ക​​ൾ, ആ​​സി​​ഡ്ക​​ണി​​ക​​ക​​ൾ പോ​​ലു​​ള്ള​​വ പൊ​​തു​​വെ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് കി​​ലോ​​മീ​​റ്റ​​റു​​ക​​ൾ സ​​ഞ്ച​​രി​​ക്കാ​​റു​​ണ്ട്. അ​​തു​​പോ​​ലെ കാ​​ർ​​ബ​​ണ്‍ഡ​​യോ​​ക്സൈ​​ഡ് മ​​ലി​​നീ​​ക​​ര​​ണം ആ​​ഗോ​​ള ത​​ല​​ത്തി​​ലാ​​ണ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത്. കൂ​​ടാ​​തെ ക്ലോ​​റോ ഫ്ലൂ​​റോ കാ​​ർ​​ബ​​ണു​​ക​​ൾ മൂ​​ലം ഓ​​സോ​​ണ്‍ പാ​​ളി​​യി​​ലു​​ണ്ടാ​​കു​​ന്ന മാ​​റ്റ​​ങ്ങ​​ളും ആ​​ഗോ​​ള​​പ്ര​​തി​​ഭാ​​സ​​മാ​​ണ്.

അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണം

മ​​നു​​ഷ്യ​​നും മ​​റ്റു ജീ​​വ​​ജാ​​ല​​ങ്ങ​​ൾ​​ക്കും അ​​സു​​ഖ​​ക​​ര​​വും ഹാ​​നി​​ക​​ര​​വു​​മാ​​യ രീ​​തി​​യി​​ൽ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ന്‍റെ സ്വ​​ാഭാ​​വി​​ക ഗു​​ണ​​ങ്ങ​​ളി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്ന രാ​​സ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ൾ (പു​​ക, വി​​ഷ​​വാ​​ത​​ക​​ങ്ങ​​ൾ....) ധൂ​​ളി​​പ​​ട​​ല​​ങ്ങ​​ൾ, ജൈ​​വ​​പ​​ദാ​​ർ​​ഥ​​ങ്ങ​​ൾ എ​​ന്നി​​വ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ക​​ല​​രു​​ന്ന​​തു​​മൂ​​ല​​മു​​ണ്ടാ​​കു​​ന്ന മ​​ലി​​നീ​​ക​​ര​​ണ​​ത്തെ അ​​ന്ത​​രീ​​ക്ഷ​​മ​​ലി​​നീ​​ക​​ര​​ണം അ​​ഥ​​വാ വാ​​യു​​മ​​ലി​​നീ​​ക​​ര​​ണം എ​​ന്ന് വി​​ളി​​ക്കു​​ന്നു. അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണ​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ര​​ണ​​ങ്ങ​​ൾ പ്ര​​കൃ​​തി​​ദ​​ത്ത​​വും മ​​നു​​ഷ്യ​​ജ​​ന്യ​​വു​​മാ​​യ സ്രോ​​ത​​സു​​ക​​ളാ​​ണ്.

പ്ര​​കൃ​​തി​​ദ​​ത്ത​​ സ്രോ​​ത​​സു​​ക​​ൾ
• അ​​ഗ്നി പ​​ർ​​വ​​ത​​വാ​​ത​​ക​​ങ്ങ​​ൾ
• ച​​ത​​പ്പു​​നി​​ല​​ങ്ങ​​ളി​​ൽ​​നി​​ന്ന് ബ​​ഹി​​ർ​​ഗ​​മി​​ക്കു​​ന്ന വാ​​ത​​ക​​ങ്ങ​​ൾ
• കാ​​ട്ടു​​തീ
• ധൂ​​ളി​​ക്കാ​​റ്റ്
• കാ​​റ്റു വ​​ഴി ന​​ട​​ക്കു​​ന്ന സ​​മു​​ദ്ര ജ​​ല​​ശീ​​ക​​രം (sea spray aerosol)
• പൂ​​ന്പൊ​​ടി
• ഫം​​ഗ​​സു​​ക​​ളും മ​​റ്റ് താ​​ഴ്ന്ന​​ത​​രം ജീ​​വി​​ക​​ളു​​ടെ സ്പോ​​റു​​ക​​ളും കോ​​ശ​​ങ്ങ​​ളും

മ​​നു​​ഷ്യ​​ജ​​ന്യ​​സ്രോ​​ത​​സു​​ക​​ൾ

• ഗാ​​ർ​​ഹി​​ക-​​വ്യ​​വ​​സാ​​യി​​ക-​​ഗ​​താ​​ഗ​​ത ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള ഉൗ​​ർ​​ജോ​​ത്പാ​​ദ​​ന​​ത്തി​​നാ​​യി വി​​റ​​ക്, ക​​ൽ​​ക്ക​​രി, മ​​റ്റ് ഫോ​​സി​​ൽ ഇ​​ന്ധ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ ക​​ത്തി​​ക്കു​​ന്പോ​​ഴു​​ണ്ടാ​​കു​​ന്ന വാ​​ത​​ക​​ങ്ങ​​ളും പൊ​​ടി​​പ​​ട​​ല​​ങ്ങ​​ളും
• ഖ​​ന​​നം, ലോ​​ഹ​​ശു​​ദ്ധീ​​ക​​ര​​ണം തു​​ട​​ങ്ങി​​യ വ്യ​​ാവ​​സാ​​യി​​ക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ
• കീ​​ട​​നാ​​ശി​​നി​​ക​​ൾ, രാ​​സ​​വ​​ള​​ങ്ങ​​ൾ, രാ​​സ​​വ​​സ്തു​​ക്ക​​ൾ എ​​ന്നി​​വ​​യു​​ടെ ഉ​​ത്പാ​​ദ​​ന​​വും ഉ​​പ​​യോ​​ഗ​​ങ്ങ​​ളും
• വാ​​ഹ​​ന​​ഗ​​താ​​ഗ​​തം
• നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ
• യു​​ദ്ധം
• ഖ​​ര​​മാ​​ലി​​ന്യ​​ങ്ങ​​ളു​​ടെ ജ്വ​​ല​​നം
• പു​​ക​​വ​​ലി

ജീ​​വ​​ജാ​​ല​​ങ്ങ​​ളി​​ലും മ​​നു​​ഷ്യ​​നി​​ർ​​മി​​ത വ​​സ്തു​​ക്ക​​ളി​​ലും ദോ​​ഷ​​ക​​ര​​മാ​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്ക​​ത്ത​​ക്ക രീ​​തി​​യി​​ൽ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ക​​ല​​രു​​ന്ന പ​​ദാ​​ർ​​ഥ​​ങ്ങ​​ൾ അ​​ന്ത​​രീ​​ക്ഷ​​മ​​ലി​​നീ​​കാ​​രി​​ക​​ൾ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്നു.

അ​​ന്ത​​രീ​​ക്ഷ​​മ​​ലി​​നീ​​കാ​​രി​​ക​​ൾ

• വാ​​ത​​ക മ​​ലി​​നീ​​കാ​​രി​​ക​​ൾ (Gaseous pollutants)
• ധൂ​​ളി​​പ​​ട​​ല മ​​ലി​​നീ​​കാ​​രി​​ക​​ൾ (Particulate pollutants)
• എ​​യ​​റോ​​സോ​​ളു​​ക​​ൾ (Aerosol)
• കീ​​ട​​നാ​​ശി​​നി​​ക​​ൾ (Pesticides)
• ലോ​​ഹ​​സം​​ഭൂ​​ഷ​​ക​​ങ്ങ​​ൾ (Metallic Contaminants)
• റേ​​ഡി​​യോ ആ​​ക്ടീ​​വ് മാ​​ലി​​ന്യ​​ങ്ങ​​ൾ (Radio Active Pollutants)
• ജൈ​​വി​​ക സം​​ഭൂ​​ഷ​​ക​​ങ്ങ​​ൾ (Biological Contaminants)

വാ​​ത​​ക മ​​ലി​​നീ​​കാ​​രി​​ക​​ൾ

കാ​​ർ​​ബ​​ണി​​കം (Organic)
ഉ​​ദാ: മീ​​ഥേ​​ൻ (CH4)
ഈ​​ഥേ​​ൻ (C2H6)
അ​​സ​​റ്റി​​ലീ​​ൻ (C2H2)
എ​​ഥി​​ലി​​ൻ (C2H4)
ബെ​​ൻ​​സീ​​ൻ (C8H8)
അ​​കാ​​ർ​​ബ​​ണി​​കം (Inorganic)
കാ​​ർ​​ബ​​ൺ​​മോ​​ണോ​​ക്സൈ​​ഡ് (CO)
സ​​ൾ​​ഫ​​ർ ഓ​​ക്സൈ​​ഡു​​ക​​ൾ
നൈ​​ട്ര​​ജ​​ൻ ഓ​​ക്സൈ​​ഡു​​ക​​ൾ
അ​​മോ​​ണി​​യ
ക്ലോ​​റി​​ൻ

ധൂ​​ളി​​പ​​ട​​ല മ​​ലി​​നീ​​കാ​​രി​​ക​​ൾ

• പു​​ക (smoke)
• പൊ​​ടി (dust)
• മൂ​​ട​​ൽ​​മ​​ഞ്ഞ് (mist)
• സ്പ്രേ (spray)
• ​​ധൂ​​മം (fumes)

വി​​ള​​പ​​രി​​ര​​ക്ഷ​​ണ
കീ​​ട​​നാ​​ശി​​നി​​ക​​ൾ
എ​​ൻ​​ഡോ​​സ​​ൾ​​ഫാ​​ൻ
അ​​ൽ​​ഡ്രി​​ൻ
ഡെ​​ൽ​​ഡ്രി​​ൻ
ക്ലോ​​ർ​​ഡെ​​ൻ
ഡി​​ഡി​​ടി
ബി​​എ​​ച്ച്സി
ലോ​​ഹ​​സം​​ഭൂ​​ഷ​​ക​​ങ്ങ​​ൾ
കാ​​ഡ്മി​​യം
ലെ​​ഡ്
ക്രോ​​മി​​യം
സെ​​റി​​ലി​​യം
ബേ​​രി​​യം
മാം​​ഗ​​നീ​​സ്
അ​​ർ​​ബു​​ദ​​മാ​​ലി​​ന്യ​​ങ്ങ​​ൾ
ആ​​ൽ​​ഫാ നാ​​ഫ്ത​​ലി​​ൻ
ബീ​​റ്റാ നാ​​ഫ്ത​​ലി​​ൻ
വി​​നൈ​​ൽ ക്ലോ​​റൈ​​ഡ്
ജൈ​​വി​​ക​​സം​​ഭൂ​​ഷ​​ക​​ർ
ബാ​​ക്ടീ​​രി​​യ​​ക​​ൾ
വൈ​​റ​​സു​​ക​​ൾ
പ​​രാ​​ദ​​ങ്ങ​​ൾ

എ​​യ്റോ​​സോ​​ളു​​ക​​ൾ

അ​​തി​​സൂ​​ക്ഷ്മ​​വും അ​​ന്ത​​രീ​​ക്ഷ​​വാ​​യു​​വി​​ൽ നി​​ലം​​ബി​​ത​​വും ദീ​​ർ​​ഘ​​കാ​​ലം അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ ത​​ങ്ങി​​നി​​ൽ​​ക്കു​​ന്ന​​തു​​മാ​​യ ഖ​​ര-​​ദ്ര​​വ​​മാ​​യ മ​​ലി​​നീ​​കാ​​രി​​ക​​ൾ.

റേ​​ഡി​​യോ ആ​​ക്ടീ​​വ് മ​​ലി​​നീ​​കാ​​രി​​ക​​ൾ

ചി​​കി​​ത്സാ​​രം​​ഗ​​ത്ത് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന എ​​ക്സ്റേ.
ആ​​ണ​​വാ​​യു​​ധ പ​​രീ​​ക്ഷ​​ണ​​വും പ്ര​​യോ​​ഗ​​വും
മൂ​​ല​​മു​​ണ്ടാ​​കു​​ന്ന അ​​ണു​​പ്ര​​സ​​ര​​ണം.
ആ​​ണ​​വ റി​​യാ​​ക്ട​​റു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള വി​​കി​​ര​​ണ​​ങ്ങ​​ൾ
ആ​​ണ​​വാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ.
വ്യാ​​വ​​സാ​​യി​​കാ​​വ​​ശ്യ​​ത്തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന
റേ​​ഡി​​യോ ആ​​ക്ടീ​​വ് ക​​ണ​​ങ്ങ​​ൾ.

അ​​ന്ത​​രീ​​ക്ഷ മ​​ലി​​നീ​​ക​​ര​​ണം ദൂ​​ഷ്യ​​ഫ​​ല​​ങ്ങ​​ൾ

അ​​മ്ല​​മ​​ഴ
പു​​ക​​മ​​ഞ്ഞ്
ഓ​​സോ​​ൺ പാ​​ളി ശോ​​ഷ​​ണം
ആ​​ഗോ​​ള​​താ​​പ​​നം
‌കാ​​ലാ​​വ​​സ്ഥാ​​വ്യ​​തി​​യാ​​നം
മ​​നു​​ഷ്യ​​ന്‍റെ ശ്വ​​സ​​ന വ്യ​​വ​​സ്ഥ​​യെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്നു - ശ്വാ​​സ​​കോ​​ശാ​​ർ​​ബു​​ദം, ശ്വാ​​സ​​കോ​​ശ​​വീ​​ക്കം, ആ​​സ്ത്മ, ശ്വാസ​​കോ​​ശ ര​​ക്ത​​സ്രാ​​വം.

സ​​സ്യ​​ങ്ങ​​ളെ ദോ​​ഷ​​ക​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്നു - ഹ​​രി​​ത​​രോ​​ഗം (chlorosis), ഉൗ​​ത​​ക്ഷ​​യം (necrosis), സ​​സ്യ​​ക​​ല​​ക​​ളു​​ടെ ക്ഷ​​തം, കാ​​ർ​​ഷി​​ക​​വി​​ള​​ക​​ളു​​ടെ വി​​ള​​വ് കു​​റ​​യു​​ക, വി​​ള​​ക​​ളു​​ടെ രോ​​ഗ​​പ്ര​​തി​​രോ​​ധ​​ശേ​​ഷി കു​​റ​​യു​​ക.
മ​​നു​​ഷ്യ​​നി​​ർ​​മി​​ത സാ​​മ​​ഗ്രി​​ക​​ളു​​ടെ​​യും, വ​​സ്തു​​വ​​ക​​ക​​ളു​​ടെ​​യും നാ​​ശം - അ​​ലൂ​​മി​​നി​​യം, ഇ​​രു​​ന്പ്, ചെ​​ന്പ് തു​​ട​​ങ്ങി​​യ ലോ​​ഹ​​ങ്ങ​​ളു​​ടെ​​യും അ​​വ​​യു​​ടെ സ​​ങ്ക​​ര​​ങ്ങ​​ളെ​​യും ദ്ര​​വി​​പ്പി​​ക്കു​​ന്നു. പേ​​പ്പ​​ർ, ആ​​സ്ബ​​സ്റ്റോ​​സ്, നൈ​​ലോ​​ണ്‍, തു​​ക​​ൽ എ​​ന്നി​​വ​​യു​​ടെ ജീ​​ർ​​ണ​​നം - മാ​​ർ​​ബി​​ൾ നി​​ർ​​മി​​ത വ​​സ്തു​​ക്ക​​ളെ ദ്ര​​വി​​പ്പി​​ക്കു​​ക​​യും അ​​വ​​യു​​ടെ നി​​റ​​വും തി​​ള​​ക്ക​​വും ന​​ശി​​പ്പി​​ക്കു​​ന്ന ശി​​ലാ​​കു​​ഷ്ഠം.

പി.​വി. എ​ൽ​ദോ
ഗ​വ. വൊ​ക്കേ​ഷ​ണ​ൽ എ​ച്ച്എ​സ്എ​സ്, തൊ​ടു​പു​ഴ