Saturday, December 18, 2021 10:34 AM IST
ഈശോയുടെ വംശാവലി 52 സെക്കൻഡിൽ കാണാതെ പറഞ്ഞ ഏഴുവയസുകാരി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടി.
ഒല്ലൂർ മേരിമാത ഇടവകാംഗങ്ങളായ മാളിയേക്കൽ പോളിന്റെയും ലാലിയുടെയും മകൾ ജുവൽ റോസ് പോളാണ് പുതിയൊരു റിക്കാർഡിന് ഉടമയായത്.
ബൈബിൾ നഴ്സറിയിൽ പഠിക്കുന്പോൾ മൂന്നരവയസിൽതന്നെ സിസ്റ്റർമാരായ ജാനറ്റും ലിസ്മയും പ്രചോദനം നൽകിയിരുന്നു. നാലാമത്തെ വയസിൽ യേശുവിന്റെ വംശാവലി കാണാതെ പറയാൻ പഠിച്ചിരുന്നു. എന്നാൽ, ഇപ്പോഴാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലേക്ക് അപേക്ഷിച്ചത്.