Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Back to home
ചലനം... ചലനം... ചലനം...
WhatsApp
എട്ട്, ഒന്പത്, പത്ത് ക്ലാസുകളിൽ ചലനം എന്ന പാഠഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ചലനം എന്നത് നമ്മെ സംബന്ധിച്ചിടത്തോളം പുതിയ ഒരാശയമല്ല. എന്നാൽ, എന്താണ് ചലനം എന്ന ചോദ്യത്തിന് ഉത്തരം അത്ര എളുപ്പമാണെന്ന് തോന്നുന്നില്ല. ഇതിന് ഒരു വിശദീകരണം നല്കാൻ ശ്രമിക്കാം.
ചലനം എന്നാൽ...
ചലനാവസ്ഥയിലുള്ള ഒന്നു രണ്ടു വസ്തുക്കൾ നിരീക്ഷിക്കാം.
1. നാം കാലുകൊണ്ട് തട്ടി ഉരുട്ടിവിട്ട ഒരു പന്ത്.
2. മുകളിൽനിന്നും താഴേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു കല്ല്.
ഈ രണ്ട് വസ്തുക്കളെയും നിരീക്ഷിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം വസ്തു നമ്മളിൽനിന്ന് അകന്നുപോകുകയോ അല്ലെങ്കിൽ അടുത്തുവരികയോ ചെയ്യുന്നു. അതായത് നിരീക്ഷകനെ സംബന്ധിച്ചിടത്തോളം പന്തിന്റെ/കല്ലിന്റെ സ്ഥാനം മാറുന്നു. ഇതിൽനിന്ന് ചലനത്തിനൊരു നിർവചനം നല്കാം. ഒരു വസ്തുവിന്റെ സ്ഥാനം സമയത്തിനനുസരിച്ച് മാറിക്കൊണ്ടിരുന്നാൽ ആ വസ്തു ചലനത്തിലാണെന്നു പറയാം.
അപ്പോൾ ഒരു ചോദ്യം ഉയർന്നുവരും. ചലനം എന്നത് വ്യക്ത്യാധിഷ്ഠിതമാണോ? അതായത് ഒരു നിരീക്ഷകനു ചലിക്കുന്നതായി അനുഭവപ്പെടുന്ന ഒരു വസ്തു അതേസമയംതന്നെ മറ്റൊരാൾക്ക് നിശ്ചലാവസ്ഥയായി അനുഭവപ്പെടുമോ?
നമുക്ക് ഒരു ഉദാഹരണം പരിഗണിക്കാം. സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന ഒരു തീവണ്ടിയിൽ ഒരു സീറ്റിലിരുന്ന് യാത്രചെയ്യുന്ന ഒരു യാത്രക്കാരൻ അയാളുടെ തലയ്ക്കുമുകളിലെ ബെർത്തിലിരിക്കുന്ന ഒരു ബ്രീഫ് കെയ്സ് നിരീക്ഷിക്കുന്നു. അയാളെ സംബന്ധിച്ചിടത്തോളം ഈ ബ്രീഫ് കെയ്സിന്റെ സ്ഥാനം മാറ്റമില്ലാതെ തുടരുന്നു. അതായത് ബ്രീഫ് കെയ്സ് നിശ്ചലാവസ്ഥയിലാണ്. ഇതേസമയം പ്ലാറ്റ്ഫോമിൽനിന്നുകൊണ്ട് ഈ ബ്രീഫ് കെയ്സ് നിരീക്ഷിക്കുന്ന മറ്റൊരാളെ സംബന്ധിച്ച് അത് അയാളിൽനിന്ന് അകന്ന് പോകുന്നു. അഥവാ ബ്രീഫ്കെയ്സിന്റെ സ്ഥാനം മാറുന്നു. അതായത് പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ആളെ സംബന്ധിച്ച് ആ വസ്തു ചലനത്തിലാണ്. അപ്പോൾ ഒരു വസ്തു ചലനത്തിലാണോ അല്ലയോയെന്ന് നിശ്ചയിക്കുന്നത് മറ്റൊര ു വസ്തുവിനെ ആസ്പദമാക്കിയാണ്. ഈ വസ്തുവിനെ നമുക്ക് അവലംബകവസ്തു (Reference body)എന്ന് വിളിക്കാം. തീവണ്ടിയെ അവലംബകവസ്തുവായി പരിഗണിച്ചാൽ ബ്രീഫ് കെയ്സ് നിശ്ചലാവസ്ഥയിലും പ്ലാറ്റ്ഫോമിനെ അവലംബകവസ്തുവായി പരിഗണിച്ചാൽ ബ്രീഫ് കെയ്സ് ചലനത്തിലുമാണ്.
ചലനം പലതരം
=നേർരേഖാചലനം (താഴേക്ക് പതിക്കുന്ന കല്ല്).
=വർത്തുളചലനം (വാച്ചിന്റെ സൂചിയുടെ അഗ്രം).
=ദോലനചലനം (ഉൗഞ്ഞാൽ).
=തരംഗചലനം (ജലതരംഗം).
ദൂരവും സ്ഥാനാന്തരവും (Distance and Displacement)
സമയത്തിനനുസരിച്ച് സ്ഥാനം മാറുന്പോഴാണല്ലോ ഒരു വസ്തു ചലനത്തിലാണെന്നു പറയുന്നത്. അപ്പോൾ ചലിക്കുന്ന വസ്തുവിന്റെ സ്ഥാനത്തിൽ അന്തരമുണ്ടാകുക സ്വാഭാവികമാണ്. ഇത്തരത്തിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ സഞ്ചാരപാതയുടെ ആകെ നീളമാണ് ദൂരം. ആദ്യസ്ഥാനത്തുനിന്ന് അന്ത്യസ്ഥാനത്തേക്കുള്ള നേർരേഖാദൂരമാണ് അഥവാ ഏറ്റവും കുറഞ്ഞ ദൂരമാണ് സ്ഥാനാന്തരം.
സദിശവും അദിശവും (Vectors and Scalers)
ഒരു വസ്തുവിന് ഒരു സ്ഥാനത്തുനിന്നും മറ്റൊരുസ്ഥാനത്തേക്ക് ഏറ്റവും കുറഞ്ഞദൂരം (സ്ഥാനാന്തരം) സഞ്ചരിച്ച് എത്തണമെങ്കിൽ ഒരു നിശ്ചിതദിശയിൽ തന്നെ സഞ്ചരിക്കേണ്ടിവരും. അതിനാൽ സ്ഥാനാന്തരത്തെ സദിശഅളവായി കണക്കാക്കുന്നു.
എന്നാൽ, സ്ഥാനാന്തരത്തേക്കാൾ കൂടിയ നീളമുള്ള പാതയിലൂടെ ലക്ഷ്യസ്ഥാനത്തെത്താൻ ഒരുനിശ്ചിത ദിശയിൽത്തന്നെസഞ്ചരിക്കണമെന്നില്ല. അതിനാൽ ദൂരത്തെ അദിശഅളവായാണ് കണക്കാക്കുന്നത്.
വേഗവും പ്രവേഗവും (Speed and Velocity)
ചലിക്കുന്ന ഒരു വസ്തു ഒരു സെക്കൻഡിൽ സഞ്ചരിക്കുന്ന ദൂരമാണ് വേഗം. എന്നാൽ, വസ്തുവിന് ഒരു സെക്കൻഡിൽ ഉണ്ടാകുന്ന സ്ഥാനാന്തരമാണ് പ്രവേഗം.
മുകളിലത്തെ ചിത്രം cയിൽ പരാമർശിച്ച വസ്തു 5 സെക്കൻഡുകൊണ്ടാണ് Pയിൽനിന്നും Rലെത്തിയത് എങ്കിൽ,
വേഗം = ദൂരം/സമയം
= 7/5 = 1.4 m/s ഉം
പ്രവേഗം = സ്ഥാനാന്തരം/സമയം
=5/5 = 1 m/s ആണ്.
വേഗം അദിശവും പ്രവേഗം സദിശവുമാണ്.
സമവേഗവും സമപ്രവേഗവും
ഒരു വസ്തുവിന്റെ വേഗം മാറ്റമില്ലാതെ തുടർന്നാൽ ആ വേഗത്തെ സമവേഗം എന്നു വിളിക്കുന്നു. ഉദാഹരണത്തിന് വാച്ചിന്റെ സൂചിയുടെ ചലനം സമവേഗചലനമാണ്.
ഒരു വസ്തുവിന്റെ പ്രവേഗം സ്ഥിരമാണെങ്കിൽ അതിന്റെ പ്രവേഗം സമപ്രവേഗമാണ്. പ്രവേഗത്തിന്റെ പരിമാണമോ അല്ലെങ്കിൽ ദിശയോ മാറിയാൽ പ്രവേഗത്തിൽ മാറ്റം വന്നതായി കണക്കാക്കുന്നു. ഏതാനും ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കാം.
1. വാച്ചിന്റെ സൂചിയുടെ ചലനം
സൂചിയുടെ അഗ്രം തുല്യമായ ഇടവേളകളിൽ തുല്യദൂരം സഞ്ചരിക്കുകയും അതിനു തുല്യമായ സ്ഥാനാന്തരം ഉണ്ടാകുകയും ചെയ്യുന്നു. ഈ ചലനം സമവേഗചലനമാണ്. എന്നാൽ പ്രവേഗം സമപ്രവേഗമല്ല. പ്രവേഗത്തിന്റെ പരിമാണത്തിന് മാറ്റം സംഭവിക്കുന്നില്ലെങ്കിലും ചലനദിശ തുടർച്ചയായി മാറുന്നതിനാലാണ് ഇതിനെ അസമപ്രവേഗമായി കണക്കാക്കുന്നത്.
2. വളവില്ലാത്ത റോഡിലൂടെ ഒരേ വേഗത്തിൽ സഞ്ചരിക്കുന്ന കാർ.
ഇത് സമവേഗത്തിലും സമപ്രവേഗത്തിലുമാണ്.
3. സാധാരണഗതിയിൽ ഒരു റോഡിലൂടെ ദീർഘദൂരം സഞ്ചരിക്കുന്ന ഒരു വാഹനം.
വേഗത്തിന്റെ പരിമാണവും പ്രവേഗത്തിന്റെ ദിശയുംപരിമാണവും മാറിക്കൊണ്ടിരിക്കുന്നതിനാൽ ഇത് അസമവേഗത്തിലും അസമപ്രവേഗത്തിലുമാണ്.
ത്വരണം (acceleration)
ഒരു സെക്കന്ഡിൽ ഒരു വസ്തുവിനുണ്ടാകുന്ന പ്രവേഗമാറ്റത്തെയാണ് ത്വരണം എന്നു പറയുന്നത്. അതിനാൽ, അസമപ്രവേഗത്തിലുള്ള വസ്തുവിന് മാത്രമാണ് ത്വരണമുള്ളത്. അതായത് സമപ്രവേഗത്തിലുള്ള വസ്തുവിന്റെ ത്വരണം പൂജ്യമാണ്.
ഒരു വസ്തുവിന്റെ ആദ്യപ്രവേഗം uഉം t സെക്കൻഡ് കഴിയുന്പോഴുള്ള പ്രവേഗം vയും ആയാൽ
ത്വരണം, a = (അന്ത്യപ്രവേഗം-ആദ്യപ്രവേഗം)/സമയം
= (v-u)/t എന്നു കണക്കാക്കാം.
സമയം മാറുന്നതിനനുസരിച്ച് പ്രവേഗത്തിൽ കുറവാണ് വരുന്നതെങ്കിൽ ത്വരണം നെഗറ്റീവ് ആയിരിക്കും. നെഗറ്റീവ് ത്വരണത്തെ മന്ദീകരണം (retardation) എന്ന് പറയുന്നു.
എല്ലാ ബലത്തിനും പ്രവേഗമാറ്റമുണ്ടാക്കാൻ കഴിയുന്നുണ്ടോ?
ഒരു മേശയുടെ ഇരു വശത്തുനിന്നും അതിലേക്ക് ഒരേ ശക്തിയിൽ തള്ളിയാൽ മേശ ചലിക്കുമോ?
ഒരു കാറിനകത്തിരുന്നുകൊണ്ട് എത്രശക്തിയായി തള്ളിയാലും കാർ നീങ്ങുമോ?
അപ്പോൾ ഒരു കാര്യം ഉറപ്പായി.
എല്ലാ ബലങ്ങൾക്കും ചലനം ഉണ്ടാക്കാനാവില്ല. അസന്തുലിതമായ ബാഹ്യബലത്തിന് മാത്രമേ ചലനമുണ്ടാക്കാൻ കഴിയൂ.
എങ്ങനെയാണ് ഒരു വസ്തുവിനെ ചലിപ്പിക്കുന്നത്?
ഉത്തരം സിന്പിൾ.
തള്ളണം, വലിക്കണം, തട്ടണം...
അപ്പോൾ, ചലിച്ച വസ്തുവിലേക്ക് എന്താണ് നാം നല്കിയത്?
ബലം.
അപ്പോൾ അടുത്ത ചോദ്യം എന്താണ് ബലം? പ്രശ്നമായോ?
ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്കിയത് സർ ഐസക് ന്യൂട്ടൺ ആണ്. ഒരു വസ്തുവിൽ പ്രവേഗമാറ്റമുണ്ടാക്കുന്നതെന്തോ അതാണ് ബലം.
അതായത് നിശ്ചലാവസ്ഥയിലുള്ള വസ്തുവിനെ ചലിപ്പിക്കാനും ചലിക്കുന്ന വസ്തുവിനെ നിശ്ചലാവസ്ഥയിലാക്കാനും ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ വേഗത്തിൽ വ്യത്യാസം വരുത്താനും ഒരു വസ്തുവിന്റെ ചലനദിശ മാറ്റാനും ബലത്തിനു കഴിയും.
എല്ലാ ബലത്തിനും പ്രവേഗമാറ്റമുണ്ടാക്കാൻ കഴിയുന്നുണ്ടോ?
ഒരു മേശയുടെ ഇരു വശത്തുനിന്നും അതിലേക്ക് ഒരേ ശക്തിയിൽ തള്ളിയാൽ മേശ ചലിക്കുമോ?
ഒരു കാറിനകത്തിരുന്നുകൊണ്ട് എത്രശക്തിയായി തള്ളിയാലും കാർ നീങ്ങുമോ?
അപ്പോൾ ഒരു കാര്യം ഉറപ്പായി.
എല്ലാ ബലങ്ങൾക്കും ചലനം ഉണ്ടാക്കാനാവില്ല. അസന്തുലിതമായ ബാഹ്യബലത്തിന് മാത്രമേ ചലനമുണ്ടാക്കാൻ കഴിയൂ.
ജഡത്വം
ഒന്നാം ചലനനിയമത്തിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം വ്യക്തമാണ്. ബാഹ്യമായ ബലം ലഭിച്ചാലല്ലാതെ ഒരു വസ്തു അതിന്റെ ചലനാവസ്ഥയിൽമാറ്റം വരുത്തില്ല. അതായത് ഏതൊരു വസ്തുവിനും അത് നിശ്ചലാവസ്ഥയിലാകട്ടെ ചലനാവസ്ഥയിലാകട്ടെ, അതിന് അതിന്റെ അതേ അവസ്ഥയിൽ തുടരാനാണ് താത്പര്യം. വസ്തുക്കളുടെ ഈ സവിശേഷതയാണ് ജഡത്വം.
ചലനാവസ്ഥയിലോ നിശ്ചലാവസ്ഥയിലോ ഉള്ള ഒരു വസ്തുവിന് സ്വയം അതിന്റെ ചലനാവസ്ഥയിൽ മാറ്റം വരുത്താനുള്ള കഴിവില്ലായ്മയാണ് ജഡത്വം.
ഒരു വസ്തുവിന്റെ ജഡത്വം മാസിനനുസരിച്ച് വർധിക്കും.
ഒരേ വേഗത്തിൽ വരുന്ന ഒരു ലോഡു നിറച്ച ലോറിയും കാലിയായ ലോറിയും ഒരേസമയം ബ്രേക്ക് ചെയ്താൽ ലോഡ് നിറച്ച ലോറി കൂടുതൽ ദൂരം മുന്നോട്ട് നീങ്ങിയതിനുശേഷം മാത്രമേ നിൽക്കൂ. ഭാരം കൂടിയ ലോറിക്ക് ജഡത്വം (ചലനജഡത്വം) കൂടുതലായതിനാലാണ് ഇത്.
സിംഹം, പുലി പോലുള്ള മൃഗങ്ങൾ പിറകെ ഓടുന്പോൾ രക്ഷപ്പെടാനായി മുയൽ പോലുള്ള ചെറുമൃഗങ്ങൾ വളഞ്ഞുപുളഞ്ഞ് ഓടാറുണ്ട്. അതുപോലെ ആക്രമിക്കാനായി വരുന്ന ആനയിൽനിന്നു രക്ഷപ്പടാൻ വളഞ്ഞുപുളഞ്ഞോടുന്നത് നല്ലതാണ്. ഇവയ്ക്കു പിന്നിലെ ശാസ്ത്രമെന്താണെന്ന് നോക്കാം?
വലിയ മൃഗമായ സിംഹവും ചെറിയ മൃഗമായ മുയലും ചലനത്തിലാണ്. അതിനാൽ രണ്ടിനും ചലനജഡത്വമുണ്ട്. എന്നാൽ, മാസ് കൂടുതലുള്ള സിംഹത്തിന് ജഡത്വം കൂടുതലായിരിക്കും. അതായത് ചലിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിൽനിന്ന് അതിന്റെ ചലനവേഗമോ ചലനദിശയോ മാറ്റാനുള്ള കഴിവില്ലായ്മ സിംഹത്തിനു കൂടുതലാണ്.
മുന്നിൽ പോകുന്ന മുയലിന് ജഡത്വം കുറവായതിനാൽ അതിന് വളരെയെളുപ്പത്തിൽ അതിന്റെ ചലനദിശ മാറ്റി ഓടാൻ കഴിയും. എന്നാൽ, ഇതിനൊപ്പിച്ച് ജഡത്വം കൂടുതലായ സിംഹത്തിന് ദിശമാറ്റി ഓടാനാവില്ല. ഇതുതന്നെയാണ് ആനയുടെയും മനുഷ്യന്റെയും കാര്യത്തിലും സംഭവിക്കുന്നത്.
ന്യൂട്ടന്റെ ഒന്നാം ചലനനിയമം
അസന്തുലിതമായ ഒരു ബാഹ്യബലം പ്രയോഗിക്കപ്പെടുന്നതുവരെ ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖാസമചലനത്തിലോ തുടരും.
ഈ പ്രസ്താവനയെ നമുക്കൊന്ന് വിശകലനം ചെയ്യാം. ഈ നിയമമനുസരിച്ച്
(i) നിശ്ചലാവസ്ഥയിലിരിക്കുന്ന ഏതൊരു വസ്തുവും അതിലേക്ക് വെളിയിൽനിന്നും ഒരു ബലം ലഭിക്കുന്നതുവരെ ചലിക്കില്ല.
(ii) ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിലേക്ക് വെളിയിൽനിന്നും ഒരു ബലം നല്കാതിരുന്നാൽ എക്കാലവും അത് അതേപോലെ ചലിച്ചുകൊണ്ടേയിരിക്കും.
ഈ നിയമത്തിന്റെ ഒന്നാം ഭാഗത്തിൽ ആർക്കും ഒരു എതിരഭിപ്രായമുണ്ടാകാൻ തീരെ സാധ്യതയില്ല. ഇന്നേവരെ നിശ്ചലാവസ്ഥയിലിരിക്കുന്ന ഒരു വസ്തു സ്വയം ചലിച്ചതായി നാം കണ്ടിട്ടില്ല. എന്നാൽ, രണ്ടാം ഭാഗം അങ്ങനെയല്ല. അത് നമ്മുടെ അനുഭവത്തിന് നേരെ വിപരീതമാണ്. ചലിച്ചുകൊണ്ടിരിക്കുന്ന വസ്തു, പ്രത്യക്ഷമായ ഒരു ബലം അതിലേക്ക് പ്രയോഗിക്കപ്പെടാതെതന്നെ ക്രമേണ നിശ്ചലമാകുന്നതാണ് അനുഭവം. എന്നാൽ, നമ്മുടെ ഓരോരുത്തരുടെയും ഈ സംശയം മഹാനായ ഗലീലിയോ ഗലീലി തന്റെ ചെരിവുതലപരീക്ഷണത്തിന്റെയും യുക്തിചിന്തയുടെയും പിൻബലത്തോടെ പരിപൂർണമായും ഇല്ലാതാക്കി.
പരീക്ഷണം
ചിത്രത്തിലേതുപോലെ ഒരു ചെരിവുതലവും മുകളിൽനിന്ന് ഉരുണ്ടുവരുന്ന ബോളിന് സഞ്ചരിക്കാൻ സുദീർഘമായ ഒരു പാതയും ഒരുക്കി. ചെരിവുതലത്തിലൂടെ ബോളിനെ താഴേക്ക് ഉരുട്ടിവിട്ടപ്പോൾ അത് താഴെ എത്തിയതിനുശേഷം കുറേ ദൂരം മുന്നോട്ടുപോയി ഒരിടത്തുനിന്നു. (ഉദാഹരണം.1ൽ) ബോളിനെ ഉരച്ചുമിനുസപ്പെടുത്തി വീണ്ടും പ്രവർത്തനം ആവർത്തിച്ചപ്പോൾ ബോൾ കുറച്ചുദൂരം കൂടി മുന്നോട്ടുനീങ്ങി 2ലെത്തി നിന്നു. ചെരിവുതലവും ട്രാക്കും മിനുസപ്പെടുത്തി വീണ്ടുംപ്രവർത്തനം ആവർത്തിച്ചപ്പോൾ കുറേദൂരം കൂടി മുന്നോട്ടുപോയി അത് 3ലെത്തി നിന്നു. അതായത് പന്തിനെയും ട്രാക്കിനെയും കൂടുതൽ മിനുസപ്പെടുത്തി ഘർഷണം കുറയ്ക്കുന്നതിനനുസരിച്ച് ബോളിനു കൂടുതൽ ദൂരം മുന്നോട്ടുപോകാൻ കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം വാദിച്ചത് ചലിച്ചുനീങ്ങുന്ന പന്തിൽ ഘർഷണബലമോ മറ്റതെങ്കിലും ബലമോ അനുഭവപ്പെടാതിരുന്നെങ്കിൽ അത് ഒരിക്കലും നിശ്ചലമാകാതെ മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുമായിരുന്നു!!
വി.എ. ഇബ്രാഹിം
ജിഎച്ച്എസ്എസ്, സൗത്ത് എഴിപ്പുറം
വിസ്മയങ്ങൾ തീർത്ത് വിസ്മയ
ചുവരിലെ ചിത്രങ്ങളിൽ വർണം പകർന്നും പാഴ് വസ്തുക്കൾ, കുപ്പികൾ, തുണികൾ എന്നിവയി
ആരോൺ ഡേവിഡ് ഡോണിന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്
ബംഗളൂരു: ആരോൺ ഡേവിഡ് ഡോണിന് രണ്ട് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്. 2021 ഒക്ടോബറിൽ നടന്ന പിന്നാക്ക സ്ക
ജുവൽ റോസിനു റിക്കാർഡ്
ഈശോയുടെ വംശാവലി 52 സെക്കൻഡിൽ കാണാതെ പറഞ്ഞ ഏഴുവയസുകാരി ഇന്ത്യ ബുക്ക് ഓഫ് റിക്
കുപ്പികളിൽ വർണവിസ്മയം തീർക്കുന്ന ഇരട്ടകൾ
ഉപയോഗശൂന്യമായ ഒഴിഞ്ഞ കുപ്പികളിൽ വരകളിലൂടെ വര്ണവിസ്മയം തീര്ക്കുകയാണ് ഇരട്ടകളും
ഇന്ത്യ സ്റ്റാർ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ ഹാരി പോൾ
ഹൈറേജ് വേൾഡ് റിക്കാർഡിലും ഇന്ത്യ സ്റ്റാർ ബുക്ക് ഓഫ് റിക്കാർഡിലും ഇടം നേടിയിരിക്കുകയ
പവിത്ര പി. മേനോന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്
ബോട്ടിലിൽ ആർട്ടുകൾ ചെയ്ത് പവിത്ര പി. മേനോൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടി
ശിവകീർത്തന ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ
ഒരു മണിക്കൂറിൽ വിവിധ ഭാഷകളിൽ വിവിധ രാഗങ്ങളിൽ 20 ചലച്ചിത്ര ഗാനങ്ങൾ ആലപിച്ച്
ജോയൽ ജോസഫിന് ഉജ്വലബാല്യം പുരസ്കാരം
മൂലമറ്റം: അറക്കുളം പഞ്ചായത്തിന്റെ ശുചിത്വമിഷൻ കാന്പയിനിൽ 2020-21 വർഷത്തെ ഗ്രീ
ഫ്ളോട്ടിംഗ് പദ്മാസനം: റിക്കാർഡ് നേട്ടവുമായി ഏഴു വയസുകാരി
അഞ്ചൽ : യോഗാഭ്യാസനത്തിൽ റിക്കാർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്ലം അഞ്ചൽ മണ്ണൂർ സ്വദേശിന
ബഹിരാകാശത്തേക്ക് സാങ്കല്പിക യാത്ര നടത്തിയ യുപി സ്കൂൾ വിദ്യാർഥികൾ
റാന്നി: ലോക ബഹിരാകാശ വാരാചരണത്തിന്റെ പ്രചാരണാർഥം ബഹിരാകാശത്തേക്ക് സാങ്കല്പ
പ്ലാസ്റ്റിക് ബോട്ടിലിൽ ലോകകപ്പ് വിരിയിച്ചു; ബായിസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു
കരുവാരകുണ്ട്: പ്ലാസ്റ്റിക് ബോട്ടിലും ടിഷ്യൂ പേപ്പറും ഉപയോഗിച്ച് ഫിഫ ലോകകപ്പി
ഐസിന് ചൂടുണ്ടോ ?
ഐസിന് ചൂടുണ്ടോ? ഈ ചോദ്യം ഒരു തമാശയായി തോന്നുന്നുണ്ടോ? ഇത് തമാശയല്ല. ഗൗരവതരമായ ഒ
പ്രിയപ്പെട്ട വൈദ്യുതി
എന്തുകൊണ്ട് വൈദ്യുതി ഏറെ പ്രിയപ്പെട്ടതായി?
നമുക്ക് പാചകം ചെയ്യാനും