ഹൈറേജ് വേൾഡ് റിക്കാർഡിലും ഇന്ത്യ സ്റ്റാർ ബുക്ക് ഓഫ് റിക്കാർഡിലും ഇടം നേടിയിരിക്കുകയാണ് ഹാരി പോൾ എന്ന പത്തുവയസുകാരൻ. അതീവശ്രദ്ധ ആവശ്യമുള്ള സ്കേറ്റിംഗ്, ഹൂളഹൂപ്പിംഗ്, റൂബിക്സ് ക്യൂബ് സോൾവിംഗ് എന്നീ വ്യത്യസ്ത ആക്ടിവിറ്റികൾ ഒരേസമയം ചെയ്താണു ഹാരി ലോകറിക്കാർഡ് നേട്ടം സ്വന്തമാക്കിയത്.
ഇൻലൈൻ സ്കേറ്റിംഗിനൊപ്പം ഹൂളഹൂപ്പ് ചെയ്തുകൊണ്ട് 1.28 മിനിറ്റിൽ - റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുന്ന എറ്റവും പ്രായം കുറഞ്ഞ ബാലൻ എന്ന ലോകറിക്കാർഡാണ് ഹാരി നേടിയത്.
പരിശീലകരാരുമില്ലാതെ ലോക് ഡൗണ്‍ കാലത്ത് സ്വയം പരിശീലിച്ചാണ് ഈ കൊച്ചുമിടുക്കൻ വലിയ നേട്ടം കൊയ്തത്.
തൃശൂർ കിഴക്കേകോട്ട നിർമലമാത സെൻട്രൽ സ്കൂളിലെ അഞ്ചാംതരം വിദ്യാർഥിയായ ഹാരിക്ക് എല്ലാ പിന്തുണയും നൽകി മാതാപിതാക്കളായ നെറ്റിക്കാടൻ പോൾ ജോർജും ഡയാന പോളും ഒപ്പമുണ്ട്. ഗിന്നസ്ബുക്കിൽ ഇടംനേടാനുള്ള പരിശ്രമത്തിലാണു ഹാരി.