ബംഗളൂരു: ആരോൺ ഡേവിഡ് ഡോണിന് രണ്ട് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്. 2021 ഒക്ടോബറിൽ നടന്ന പിന്നാക്ക സ്കേറ്റിംഗിൽ 19.9 കിലോമീറ്റർ ദുരം 4 മണിക്കൂറും 58 മിനിറ്റും കൊണ്ട് പിന്നിട്ടതിനും രണ്ടാമത്തേത് 7.11 കിലോമീറ്റർ ദൂരത്തിൽ ഒരേസമയം സ്കേറ്റിംഗിനിടെ ഒരു മണിക്കൂർ നിർത്താതെ നഞ്ചാക്കു (കരാട്ടെയിൽ ഉപയോഗിക്കുന്ന ആയുധമാണ് നുഞ്ചാക്കു) ഹാൻഡ് റോളുകൾ അവതരിപ്പിച്ചതിനുമാണ് തൃശൂർ സ്വദേശിയായ ഈ പത്തൊന്പതുകാരൻ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയത്.
കറ്റ (സാങ്കൽപ്പിക പോരാട്ടം), കുമിതെ (പോരാട്ടം) എന്നിവ ഉൾപ്പെടുന്ന 5 സംസ്ഥാനതല, 3 ദേശീയതല കരാട്ടെ ടൂർണമെന്റുകളിലും ആരോൺ വിജയി ആയിട്ടുണ്ട്. വേൾഡ് ട്രഡീഷണൽ ഷോട്ടോകാൻ കരാട്ടെ ഫെഡറേഷനിൽ നിന്ന് ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്.
കരാട്ടെയുടെ പടവുകൾ കയറി ബ്ലാക്ക് ബെൽറ്റ് സീരീസിൽ ഉയർന്ന ഡാൻ കീഴടക്കുക എന്നതാണ്
ആരോണിന്‍റെ മുന്നിലുള്ള അടുത്ത വെല്ലുവിളി.
കൂടുതൽ കൂടുതൽ റിക്കാർഡുകൾ പിന്തുടരുവാനും ആത്യന്തികമായി സ്കേറ്റിംഗിലും കരാട്ടെയിലും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് നേടുവാനുമുള്ള പരിശ്രമത്തിലാണ് ബംഗളൂരു എയർഫോഴ്സ് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയായ ആരോൺ.