ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് സാ​ങ്ക​ല്പി​ക യാ​ത്ര ന​ട​ത്തിയ യുപി സ്കൂൾ വിദ്യാർഥികൾ
റാ​ന്നി: ലോ​ക ബ​ഹി​രാ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് സാ​ങ്ക​ല്പി​ക യാ​ത്ര ന​ട​ത്തി പ​ഴ​വ​ങ്ങാ​ടി ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ ശ്ര​ദ്ധേ​യ​മാ​യി.

ശാ​സ്ത്ര​രം​ഗം റാ​ന്നി ഉ​പ​ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​റും പ​ഴ​വ​ങ്ങാ​ടി ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​യ എ​ഫ്. അ​ജി​നി​യും ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി അ​നു​പ​മ​യും ത​യാ​റാ​ക്കി​യ വീ​ഡി​യോ സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ൽ ആ​യി​രു​ന്നു.

ലോ​ക ബ​ഹി​രാ​കാ​ശ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ തീം ​വ​നി​ത​ക​ൾ ബ​ഹി​രാ​കാ​ശ​ത്ത് എ​ന്ന​ത് ആ​യ​തി​നാ​ൽ പെ​ൺ​കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ.

ആ​ൻ​ഡ്രോ​യ്ഡ് ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ഡി​യോ ത​യാ​റാ​ക്കി​യ​ത്. എ​ഡി​റ്റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യ​ത് അ​ധ്യാ​പി​ക​യു​ടെ മ​ക്ക​ളാ​യ കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ൻ​സി​ൽ സ​ലാ​മും അ​ൻ​സി​ഫ് സ​ലാ​മു​മാ​ണ്.

സ്പേ​സ് ഷ​ട്ടി​ലി​ൽ പ​റ​ന്നു​ന​ട​ക്കു​ന്ന റൊ​ട്ടി​ക്ക​ഷ​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു ക​ഴി​ക്കു​ന്ന അ​നു​പ​മ​യു​ടെ വീ​ഡി​യോ കു​ട്ടി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ച്ചി​രു​ന്നു. ബ​ഹി​രാ​കാ​ശ ശാ​സ്ത്ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ലോ​ക​ത്തേ​ക്ക് കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ല​ഘു​വി​വ​ര​ണം ടീ​ച്ച​ർ വീ​ഡി​യോ​യി​ൽ ന​ൽ​കു​ന്നു.

ബ​ഹി​രാ​കാ​ശ വ​നി​താ സ​ഞ്ചാ​രി​ക​ളു​ടെ പ്രൊ​ഫൈ​ൽ ത​യാ​റാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി.

അ​ഞ്ചി​നു വൈ​കു​ന്നേ​രം ആ​റി​ന് വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​റി​ലെ സ​യ​ന്‍റി​സ്റ്റ് എ​ൻ​ജി​നീ​യ​ർ അ​പ​ർ​ണ എ​സ്. ര​ഘു​നാ​ഥ് ഗൂ​ഗി​ൾ പ്ലാ​റ്റ്ഫോ​മി​ൽ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​മെ​ന്ന് പ്ര​ഥ​മാ​ധ്യാ​പ​ക​ൻ രാ​ജ് മോ​ഹ​ൻ ത​മ്പി അ​റി​യി​ച്ചു.